Thursday, December 26, 2024
Homeഇന്ത്യശിവരാത്രി ഘോഷയാത്ര ; രാജസ്ഥാനിൽ 14 കുട്ടികൾക്ക് ഷോക്കേറ്റു.

ശിവരാത്രി ഘോഷയാത്ര ; രാജസ്ഥാനിൽ 14 കുട്ടികൾക്ക് ഷോക്കേറ്റു.

രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രണ്ടു പേരുടെ നില ​ഗുരുതരമാണ്. കാലിബസ്തിയില്‍ വെള്ളി പകല്‍ 11.30ഓടെയായിരുന്നു സംഭവം. കുട്ടികളിലൊരാളുടെ കൈയിലുണ്ടായിരുന്ന 22 അടി ഉയരമുള്ള പതാക കെട്ടിയ മുളവടി വൈദ്യുതലൈനില്‍ തട്ടുകയായിരുന്നു.

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ആരോ​ഗ്യമന്ത്രി ഹീരാലാല്‍ നാഗറും പൊള്ളലേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments