ന്യൂഡൽഹി: എല്ലാ വിമർശനങ്ങളും കുറ്റകൃത്യമല്ലെന്ന് സുപ്രീം കോടതി. വിമർശനങ്ങളെല്ലാം കുറ്റകൃത്യമാണെന്ന് വിചാരിക്കുകയാണെങ്കിൽ ജനാധിപത്യം നിലനിൽക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വിമർശനം ഉന്നയിച്ച കോളജ് പ്രൊഫസറുടെ കേസ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19(1)എ അഭിപ്രായസ്വാതന്ത്രത്തിനുള്ള അവകാശം പൗരൻമാർക്ക് നൽകുന്നുണ്ട്. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. തനിക്ക് താൽപര്യമില്ലാത്ത സർക്കാറിന്റെ ഏത് തീരുമാനത്തേയും വിമർശിക്കാൻ പൗരൻമാർക്ക് അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.