Friday, January 10, 2025
Homeഇന്ത്യആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാ പ്രശ്‌നം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സുരക്ഷാ പ്രശ്‌നം; മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍) ആണ് ആന്‍ഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയത്. ഈ പ്രശ്‌നങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണില്‍ നുഴഞ്ഞുകയറാനും നിയന്ത്രണം കൈക്കലാക്കാനും സാധിക്കും.

ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 വേര്‍ഷനുകളിലാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഈ ഒ.എസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഉപയോഗിക്കുന്ന ഒരു കോടിയിലേറെ ആളുകള്‍ ഇന്ത്യയിലുണ്ട്. ഇവരെല്ലാം ഭീഷണിയിലാവും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാല്‍കോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ട്. ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ.എസിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇക്കാരണത്താല്‍ സാംസങ്, റിയല്‍മി, ഷാവോമി, വിവോ ഉള്‍പ്പടെയുള്ള ബ്രാന്റുകളുടെ ഫോണുകളില്‍ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഈ ഫോണ്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പലരും പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയിട്ടുണ്ട്. വരുംആഴ്ചകളില്‍ എല്ലാവര്‍ക്കും അപ്‌ഡേറ്റ് എത്തിയേക്കും. ഇതിനായി സെറ്റിങ്‌സില്‍ സിസ്റ്റം അപ്‌ഡേറ്റില്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments