Thursday, October 31, 2024
Homeഇന്ത്യവോട്ടെണ്ണൽ നാളെ എട്ടു മണി മുതൽ.

വോട്ടെണ്ണൽ നാളെ എട്ടു മണി മുതൽ.

ന്യൂഡൽഹി; പതിനെട്ടാമത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ എട്ട്‌ മണിക്ക്‌ ആരംഭിക്കും. 543 ലോക്‌സഭാ മണ്ഡലങ്ങൾക്ക്‌ പുറമെ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ചൊവ്വാഴ്‌ചയാണ്‌. ഇതിന്‌ പുറമെ ഹിമാചൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടും എണ്ണും.

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർമാരുമായി കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ വോട്ടെണ്ണൽ ഒരുക്കങ്ങൾ വിലയിരുത്തി. ഇതിന്‌ പുറമെ റിട്ടേണിങ്‌ ഓഫീസർമാർക്കും കൗണ്ടിങ്‌ ഏജന്റുമാർക്കുമായുള്ള ഹാൻഡ്‌ ബുക്കും കമീഷൻ ഔദ്യോഗിക വെബ്ബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റിട്ടേണിങ്‌ ഓഫീസർമാർ നൽകുന്ന വോട്ടെണ്ണൽ കണക്കുകളും ഫലവും തെരഞ്ഞെടുപ്പ്‌ കമീഷന്റെ വെബ്ബ്‌സൈറ്റിലും വോട്ടർ ഹെൽപ്പ്‌ലൈൻ ആപ്പിലും ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments