Saturday, January 4, 2025
Homeഇന്ത്യ"ഡൽഹിയിൽ ജലക്ഷാമം രൂക്ഷം ; കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ.

“ഡൽഹിയിൽ ജലക്ഷാമം രൂക്ഷം ; കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് സർക്കാർ.

ന്യൂഡൽഹി; ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വെള്ളം പാഴാക്കുന്നവർക്ക്‌ രണ്ടായിരം രൂപ പിഴ ചുമത്തും. കുടിവെള്ളമുപയോഗിച്ച്‌ വാഹനങ്ങൾ കഴുകുന്നതിന്‌ പുറമേ നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ളവ നടത്തരുതെന്നും ഉത്തരവുണ്ട്‌. കാർ വാഷിങ്‌ കേന്ദ്രങ്ങളടക്കം പരിശോധിക്കാൻ സംഘങ്ങളെ നിയോഗിച്ചു. കെട്ടിടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള അനധികൃത പൈപ്പ്‌  കണക്ഷനുകൾ റദ്ദാക്കും.

ഉഷ്‌ണതരംഗത്തെ തുടർന്ന്‌ കടുത്ത ജലക്ഷാമമുണ്ടെന്ന്‌ പറഞ്ഞ മന്ത്രി അതിഷി മർലെന, ജലം ഒരു കാരണവശാലും പാഴാക്കരുതെന്ന്‌ ജനങ്ങളോട്‌ അഭ്യർഥിച്ചു. നിലവിൽ ഡൽഹിയിൽ ‘വാട്ടർ റേഷനിങ്‌ ’നടപ്പാക്കുകയാണ്‌. ദിവസേന രണ്ടുതവണ വെള്ളം ലഭിക്കുന്നിടങ്ങളിൽ ഒരുതവണയാക്കി. അതിനിടെ യമുന നദിയിൽനിന്നും ഡൽഹിക്ക്‌ അവകാശപ്പെട്ട ജലം ഹരിയാന നൽകുന്നില്ലെന്ന വിമർശനം എഎപി വീണ്ടും ആവർത്തിച്ചു.

ജലക്ഷാമം രൂക്ഷമായതോടെ വാട്ടർ ടാങ്കറുകൾ ജനം ഓടിച്ചിട്ട്‌ പിടിക്കുന്ന കാഴ്ചയുമുണ്ടായി. ചാണക്യപുരിയിലാണ്‌ ജലം കൊണ്ടുവന്ന ലോറി നൂറുകണക്കിന്‌ പേർ തടഞ്ഞത്‌. വാഹനത്തിന്‌ മുകളിൽ ബലമായി കയറിയ ഇവർ പൈപ്പുകളിൽക്കൂടി വെള്ളം എടുത്തു. നിമിഷനേരം കൊണ്ട്‌ വെള്ളം തീർന്നു. നഗരഹൃദയത്തിലെ ജൻപഥ്‌ റോഡിലെ വാട്ടർ ഫൗണ്ടേഷനുകളിലാണ്‌ ഇപ്പോൾ പലരുടെയും കുളി. കുടിവെള്ളത്തിന്‌ പുറമേ പ്രാഥമിക ആവശ്യങ്ങൾക്കും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്‌.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments