ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിതത്തില്‍ മരിച്ചവരുടെ എണ്ണം 32 ആയി.മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളാണ്. മൃതദേഹങ്ങള്‍ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് കമീഷണർ രാജു ഭാർഗവ പറഞ്ഞു.പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സന്ദർശിച്ചു.
യുവ്‌രാജ് സിങ് സോളങ്കിയുടെ ഉടമസ്ഥതയിലുള്ള ടിആർപി ഗെയിമിങ് സെന്ററിൽ ഇന്നലെ വൈകുന്നേരം 4.30നാണ് തീപിടിത്തമുണ്ടായത്. അവധിക്കാലമായതിനാൽ നിരവധി കുട്ടികൾ ഇവിടെയുണ്ടായിരുന്നു. ദുരന്തം നടന്ന ടിആർപി ഗെയിം സോണിന്റെ ഉടമയെയും മാനേജരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.