Tuesday, December 24, 2024
Homeഇന്ത്യലൈം​ഗിക പീഡന കേസ്: പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന.

ലൈം​ഗിക പീഡന കേസ്: പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കും; മംഗളൂരു വിമാനത്താവളത്തിലെത്തുമെന്ന് സൂചന.

ബെം​ഗളൂരു : ലൈം​ഗിക പീഡന കേസിൽ എൻഡിഎയുടെ ഹാസൻ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണ ഉടൻ കീഴടങ്ങിയേക്കുമെന്ന് സൂചന. ഇപ്പോൾ ദുബായിലുള്ള പ്രജ്വൽ രേവണ്ണ മംഗളൂരു വിമാനത്താവളത്തിൽ വന്ന് കീഴടങ്ങിയേക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. മ്യൂണിക്കിൽ നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ ആണ് പ്രജ്വൽ എത്തിയത്.

അവിടെ നിന്ന് മംഗളുരുവിലേക്ക് പ്രജ്വൽ എത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ മംഗളൂരു വിമാനത്താവളത്തിൽ വച്ച് പ്രത്യേകാന്വേഷണ സംഘം പ്രജ്വലിനെ കസ്റ്റഡിയിൽ എടുക്കും. അതേ സമയം ഇന്നലെ അറസ്റ്റിലായ ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണക്കെതിരെ 1996 ൽ ഇം​ഗ്ലണ്ടിലും പീഡനപരാതിയെന്ന വെളിപ്പെടുത്തലുമായി ബിജെപി നേതാവ്. താമസിച്ചിരുന്ന ഹോട്ടലിൽ വെച്ച് സ്ത്രീയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചു എന്നതാണ് പരാതി മുൻ മണ്ഡ്യ എംപി എൽ ആർ ശിവരാമ ഗൗഡയുടെ വെളിപ്പെടുത്തൽ.

അന്ന് ദേവഗൗഡ പ്രധാനമന്ത്രി ആണെന്നും കേസ് കഷ്ടപ്പെട്ടാണ് അന്ന് ഒതുക്കി തീർത്തതെന്നും യുകെയിൽ അന്വേഷിച്ചാൽ കേസ് രേഖകൾ ഇപ്പോഴും ഉണ്ടാകും എന്നും ശിവരാമ ഗൗഡ വിശദമാക്കി. ശിവരാമ ഗൗഡ അന്ന് രേവണ്ണയുടെ കൂടെ ഉണ്ടായിരുന്നു. രേവണ്ണ അന്ന് കർണാടക ഹൗസിങ് വകുപ്പ് മന്ത്രി ആണെന്നും ശിവരാമ ​ഗൗഡ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments