Thursday, October 31, 2024
HomeKeralaഅയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ ആതിഥേയത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ ആതിഥേയത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യ ആതിഥേയത്വം വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ജനങ്ങള്‍ക്ക് തുറന്നു നല്‍കുന്നതും പ്രധാനമന്ത്രിയാകും.

ദിവസങ്ങള്‍ക്ക് മുമ്ബ് ശ്രീകോവിലില്‍ സ്ഥാപിച്ച രാമക്ഷേത്രത്തിലെ രാമലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ മോദി അയോധ്യയിലെത്തി.

നാളെ ഉച്ചയ്‌ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകള്‍ക്കിടെ 84 സെക്കൻഡ് ആയിരിക്കും പ്രാണ പ്രതിഷ്ഠാ ചടങ്ങുകളുടെ ദൈർഘ്യം. ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരതി നടത്തും. 56 വിഭവങ്ങളോടുകൂടിയ നിവേദ്യമാകും ആദ്യം രാംലല്ലയ്‌ക്ക് നേദിക്കുക.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ ഇന്ന് അന്തിമഘട്ടത്തിലേക്ക് കടന്നു. പുതിയ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധി വരുത്തല്‍ ചടങ്ങുകള്‍ അടക്കം ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments