Saturday, November 23, 2024
HomeKerala'2018' സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സര പട്ടികയിലേക്ക്.

‘2018’ സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സര പട്ടികയിലേക്ക്.

‘2018’ സിനിമ ചരിത്രം കുറിച്ച് വീണ്ടും ഓസ്കാറിന്റെ മത്സര പട്ടികയിലേക്ക്. ഓസ്കാറിലെ
‘ മികച്ച ചിത്രം ‘ എന്ന വിഭാഗം ഉൾപ്പെടെയുള്ള വിവിധ മത്സരവിഭാഗങ്ങളിലെയ്ക്കാണ് നാടിന്റെ അഭിമാനമായ ഈ സിനിമ വീണ്ടും മത്സരിക്കുന്നത്.
ഈ വർഷത്തെ ഓസ്കാർ അവാർഡിലേക്ക് ഭാരതത്തിന്റെ ഔദ്യോഗിക എൻട്രിയായി 2018 എന്ന ചലച്ചിത്രം നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാർഡിലെ ‘ ഫോറിൻ കാറ്റഗറി ‘ വിഭാഗത്തിലാണ് ഔദ്യോഗിക എൻട്രികൾ ഉൾപ്പെടുത്തുന്നത്. എന്നാൽ ഈ സിനിമ ഈ വിഭാഗത്തിലെ അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നില്ല. അതേസമയം തന്നെ
‘ ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം ‘ എന്ന രാജ്യാന്തര ഓസ്കാർ കൺസൾട്ടൻസി ‘, വഴി ഈ ചിത്രത്തെ മുഖ്യധാരാ വിഭാഗത്തിലെ
‘ ബെസ്റ്റ് പിക്ചർ ‘ ഉൾപ്പെടെയുള്ള മത്സര വിഭാഗങ്ങളിലേക്ക് പരിഗണിക്കപ്പെടാനുള്ള പരിശ്രമങ്ങൾ നടത്തുകയും അവ ഫലപ്രാപ്തിയിലെത്തുകയും ചെയ്തു .

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമ ഭാഷകളുടെയും ദേശങ്ങളുടെയും അതിർവരമ്പുകളില്ലാതെ ഏത് സിനിമാസ്വാദകനും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന വൈകാരിക പശ്ചാത്തലമുള്ള ഒരു സിനിമയാണ്. പരാഗ്വേ ആസ്ഥാനമായ ‘എംബി ഫിലിംസ് ‘ എന്ന അന്താരാഷ്ട്ര ഫിലിം ഡിസ്ട്രിബ്യൂഷൻ കമ്പനിയിലൂടെ അന്താരാഷ്ട്ര തലത്തിൽ സിനിമയെ മാർക്കറ്റ് ചെയ്യാനും സിനിമയുടെ നിർമ്മാതാക്കൾക്ക് ഇൻഡിവുഡ് മുഖേന അവസരമൊരുങ്ങിയിരുന്നു
ഇത് പ്രകാരം സൗത്ത് അമേരിക്കൻ തിയേറ്ററുകളിൽ ഈ സിനിമയുടെ റിലീസിന് കളമൊരുങ്ങിയിരിക്കുകയാണ് . പോർച്ചുഗീസ്, സ്പാനിഷ് ഭാഷകളിൽ നാനൂറിലധികം സ്ക്രീനുകളിൽ റിലീസ് ചെയ്യാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. മികച്ച സിനിമകൾ ഒരുക്കുന്ന പക്ഷം ഇന്ത്യൻ സിനിമകൾക്ക് വലിയൊരു വാണിജ്യ സാധ്യത മുന്നിലുണ്ടെന്ന് ഈ സിനിമ അടിവരയിടുന്നു.

ഇന്ത്യൻ സിനിമകളെ അന്താരാഷ്ട്ര തലത്തിലേയ്ക്കെത്തിയ്ക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, അർഹതയുള്ള സിനിമകൾക്ക് ഗ്ലോബൽ ഫിലിം മാർക്കറ്റിൽ അതിന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ എന്നും സഹായിച്ചിട്ടുള്ള സ്ഥാപനമാണ് ഇൻഡിവുഡ് എന്റർടൈൻമെന്റ് കൺസോർഷ്യം. നാളിതുവരെ ഏകദേശം അറുപതിലധികം ഇന്ത്യൻ സിനിമകളെ ഓസ്കാറിലേക്കും മുഖ്യധാരാ ഫിലിം ഫെസ്റ്റിവലുകളിലേക്കും എത്തിക്കുവാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.

രണ്ടായിരത്തി ഇരുപത്തിനാല് ജനുവരി മാസം പതിനൊന്നാം തീയതി വ്യാഴാഴ്ച മുതൽ പതിനാറാം തീയതി ചൊവ്വാഴ്ച വരെയാണ് ഓസ്കാറിന്റെ നോമിനേഷനായുള്ള വോട്ടിംഗ് നടക്കുന്നത്. ഈ മാസം ഇരുപത്തി മൂന്നിന് നോമിനേഷൻ നേടിയവരുടെ അന്തിമ പട്ടിക ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments