Thursday, October 31, 2024
HomeKeralaആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ല: ഡല്‍ഹി ഹൈക്കോടതി.

ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ല: ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: ആൺകുഞ്ഞ് ഉണ്ടാകാത്തതിന് ഉത്തരവാദി മരുമകളല്ലെന്ന് അച്ഛനമ്മമാരെ ബോധവല്‍ക്കരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പുരുഷന്റെ ക്രോമസോമുകളാണ് കുഞ്ഞിന്റെ ലിം​ഗം നിര്‍ണയിക്കുന്നതെന്ന വസ്തുത ഏവരെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്‌. സ്ത്രീധനം തുല്യതയ്ക്കും സമത്വത്തിനും വിരുദ്ധമാണ്.

പെണ്‍കുട്ടികള്‍ ഭര്‍തൃവീട്ടില്‍ പീഡനത്തിനിരയാകുന്നത് അങ്ങേയറ്റം വേദനാജനകമാണ്‌–- ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു. സ്ത്രീധനത്തിന്റെയും ആണ്‍കുഞ്ഞ് പിറക്കാത്തതിന്റെയും പേരിലുള്ള പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments