Logo Below Image
Wednesday, April 30, 2025
Logo Below Image
HomeKeralaചെന്നൈ മലയാളികള്‍ക്ക് ആശ്വാസം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി.

ചെന്നൈ മലയാളികള്‍ക്ക് ആശ്വാസം: കേരളത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി.

തിരുവനന്തപുരം: ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 11, 12 തീയതികളില്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ യൂണിറ്റുകളില്‍ നിന്നുമാണ് ചെന്നൈ സ്‌പെഷ്യല്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമങ്ങള്‍ ഇങ്ങനെ:
11ന് 18:30 തിരുവനന്തപുരം-ചെന്നൈ, 19:30 എറണാകുളം-ചെന്നൈ, 18:00 കോട്ടയം-ചെന്നൈ.
12ന് 18:30 ചെന്നൈ-തിരുവനന്തപുരം, 17:30 ചെന്നൈ-എറണാകുളം, 18:00 ചെന്നൈ-കോട്ടയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ഡിപ്പോകളുമായി ബന്ധപ്പെടാം. തിരുവനന്തപുരം: 0471-232 3886, എറണാകുളം: 0484-237 2033, കോട്ടയം: 0481 256 2908.

കഴിഞ്ഞ ദിവസം പത്തനംതിട്ട-ബംഗളൂരു സര്‍വീസിനും കെഎസ്ആര്‍ടിസി തുടക്കം കുറിച്ചിരുന്നു. പത്തനംതിട്ടയില്‍ നിന്ന് വൈകിട്ട് 5.30ന് ആരംഭിക്കുന്ന സര്‍വീസ് അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. ബംഗളൂരുവില്‍ നിന്ന് രാത്രി 8.30ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 10.15ന് പത്തനംതിട്ടയില്‍ എത്തും. കോട്ടയം, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ് സര്‍വീസ് നടത്തുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും www.onlineksrtcswift.com എന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447 071 021, 0471-246 3799 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ