കരിപ്പൂർ : പിറന്ന നാടിന്റെ രക്ഷക്കായ് ശത്രുവിനോടും, പ്രകൃതിയുടെ താണ്ഡവത്തോടും പോരാടാൻ നിയോഗിക്കപ്പെട്ട ധീരസൈനികൻ വടകര, വളയം സ്വദേശി നായിക് മിഥുൻ നായർ ( EME കോർപ്സ് ) ജനുവരി 06ന് കശ്മീർ ഉറി സെക്ടറിൽ വെച്ച് പ്രകൃതിയോട് പൊരുതികൊണ്ട് തന്റെ പ്രാണനെപോലെ സ്നേഹിക്കുന്ന മാതൃഭൂമിക്ക് തന്റെ അന്തിമശ്വാസം നൽകിയിരുന്നു.
ഡൽഹിയിൽ നിന്നും ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ധീരസൈനികന്റെ മൃതദേഹം കോഴിക്കോട് വെസ്റ്റ്ഹിൽ സൈനികക്യാമ്പിൽ നിന്നും സുബേദാർ വിനോദ്ന്റെ നേത്രത്തിൽ എത്തിയ സൈനികരും, മലപ്പുറം സൈനിക കൂട്ടായ്മയുടെ പ്രധിനിധികളും ചേർന്ന് ഏറ്റുവാങ്ങി. പിന്നീട് വിമാനത്താവളത്തിൽ വെച്ച് സൈനിക ബഹുമദികൾക്ക് ശേഷം മലപ്പുറം സൈനിക കൂട്ടായ്മക്ക് വേണ്ടി സുബേദാർ മേജർ ( Retd) ബീരാൻ കുട്ടി പൊന്നാട് പുഷ്പചക്രം അർപ്പിച്ചു.
സൈനിക കൂട്ടായ്മയുടെ പ്രധിനിധികളായ ഹരീഷ് വാഴയൂർ, ഫിറോസ് പുളിക്കൽ, ഷെബിൻ, നുഫൈൽ,ജ്യോതിർ ബാബു, എന്നിവരും, എയർപോർട്ട് സ്റ്റാഫിനുവേണ്ടി ഷൈജു കൊളത്തൂർ,എയർപോർട്ട് അധികാരികൾ, നാട്ടിൽ നിന്നും എത്തിയ വിമുക്ത ഭടന്മാർ തുടങ്ങിയവർ അന്തിമ സലൂട്ട് നൽകി. പിന്നീട് C H സെന്റർ ആംബുലൻസിൽ സൈനിക അകമ്പടിയോടെ ജന്മനാട് വളയത്ത് വെച്ച് അന്തിമകർമങ്ങൾക്ക് വേണ്ടി യാത്രയായി.