Sunday, December 29, 2024
Homeഇന്ത്യ'അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ മാധ്യമവിലക്ക് പാടുള്ളൂ'; നിര്‍ദേശം നല്‍കി സുപ്രീം കോടതി.

‘അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ മാധ്യമവിലക്ക് പാടുള്ളൂ’; നിര്‍ദേശം നല്‍കി സുപ്രീം കോടതി.

ന്യൂ‍ഡൽഹി: വൻ സാമ്പത്തിക ശക്തികൾ ഉൾപ്പെടുന്ന കേസുകളിൽ മാധ്യമസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന സുപ്രധാനവിധിയുമായി സുപ്രീം കോടതി. അസാധാരണമായ സാഹചര്യങ്ങളിൽ മാത്രമേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാവൂ എന്ന് രാജ്യത്തെ കോടതികൾക്ക് സുപ്രീം കോടതി നിർദേശം നൽകി. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, മനോജ് മിശ്ര എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റേതാണ് സുപ്രധാനമായ ഉത്തരവ്. ഏകപക്ഷീയമായ മാധ്യമ വിലക്കുകൾ അഭിപ്രായ സ്വാതന്ത്ര്യം, ജനങ്ങളുടെ അറിയാനുള്ള അവകാശം എന്നിവയും ആയി ബന്ധപ്പെട്ട വിഷയങ്ങളിൽ വലിയ അനന്തരഫലം ഉണ്ടാക്കും. വിചാരണ തുടങ്ങുന്നതിന് മുമ്പ് തന്നെ കേസിന്റെ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങളെ വിലക്കുന്നത് പൊതുസമൂഹത്തിലെ സംവാദം തടയുന്നതിന് തുല്യമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

“സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കിയ ഉത്തരവിന് എതിരെ ബ്ലൂംബെർഗ് ടെലിവിഷൻ പ്രൊഡക്ഷൻ സർവീസസ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ആരോപണത്തിന്റെ മെറിറ്റ് വിശദമായി പരിശോധിക്കാതെ ഏകപക്ഷീയമായി വിലക്ക് ഉത്തരവ് പുറപ്പെടുവിക്കരുത് എന്ന് കോടതികളോട് സുപ്രീം കോടതി നിർദേശിച്ചു. വിശദമായ വാദം കേൾക്കലിന് ശേഷമേ വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാവൂ. പകയോടെയോ പ്രത്യക്ഷത്തിൽ അസത്യം എന്ന് തോന്നുന്ന റിപ്പോർട്ടുകൾക്ക് മാത്രമേ വിലക്ക് ഏർപ്പെടുത്താവൂ എന്നും കോടതി നിർദേശിച്ചു.

മാധ്യമങ്ങളെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻ വൻ സാമ്പത്തിക ശക്തികൾ ഫയൽ ചെയ്യുന്ന സ്ലാപ്പ് (SLAPP) സ്യൂട്ടുകളെ സംബന്ധിച്ചും വിധിയിൽ കോടതി പരാമർശിച്ചിട്ടുണ്ട്. പൊതുപങ്കാളിത്തത്തിന് എതിരായ തന്ത്രപ്രധാന ഹർജികൾ അഥവാ Strategic Litigation Against Public Participation ആണ് സ്ലാപ്പ് സ്യൂട്ടുകൾ എന്ന് അറിയപ്പെടുന്നത്. പൊതുതാത്പര്യം ഉൾപ്പെടുന്ന വിഷയങ്ങൾ പൊതുസമൂഹം അറിയുന്നത് തടയാൻ സ്ലാപ്പ് സ്യൂട്ടുകൾ ഉപയോഗിക്കുന്നതായും സുപ്രീം കോടതി നിരീക്ഷിച്ചു. സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ഉൾപ്പെട്ട കേസിലെ വാർത്തകൾ നീക്കം ചെയ്യാൻ ബ്ലൂംബെർഗിനോട് വിചാരണ കോടതിയും ഡൽഹി ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഈ ഉത്തരവുകൾ സുപ്രീം കോടതി റദ്ദാക്കി.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments