Friday, December 27, 2024
Homeഇന്ത്യഎസ്‌ബിഐയിൽ കോടികളുടെസാമ്പത്തികതട്ടിപ്പ്;മുൻമാനേജർക്കുംകുടുംബത്തിനുമെതിരെ കേസെടുത്ത് സിബിഐ.

എസ്‌ബിഐയിൽ കോടികളുടെസാമ്പത്തികതട്ടിപ്പ്;മുൻമാനേജർക്കുംകുടുംബത്തിനുമെതിരെ കേസെടുത്ത് സിബിഐ.

ചെന്നൈ: കോടികളുടെ സാമ്പത്തികതട്ടിപ്പ്നടത്തിയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യമുൻഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. രണ്ട് വ്യത്യസ്ത കേസുകളിൽ ഏഴ് കോടിരൂപയുടെ തട്ടിപ്പ് നടത്തിയതിനാണ് ഇവർക്കെതിരെസിബിഐ കേസെടുത്തത്.

എസ്‌ബിഐ ഈറോഡ് നമ്പിയൂർ ശാഖയിലെ ഡെപ്യൂട്ടി മാനേജർ എം കാർത്തിക് കുമാറും മാനേജർഎം.ശിവഹരിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. 2021 – 22 കാലയളവിൽമാനദണ്ഡങ്ങൾ ലംഘിച്ച് 3.25 കോടിരൂപയോഗ്യതയില്ലാത്ത ആളുകൾക്ക് വായ്‌പഅനുവദിച്ചതാണ് കേസ്. ഇന്റേണൽ ഓഡിറ്റ് വകുപ്പാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.

വ്യാജരേഖകളുണ്ടാക്കി 30 എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകളാണ് ഇവർ നൽകിയത്.വായ്‌പയെടുത്തവർസിബിൽസ്‌കോറും സാലറി സ്ലിപ്പുകളും വ്യാജമായിനിർമിച്ചതാണ്.ഇവരുടെവായ്‌പാഅപേക്ഷകൾ മറ്റ് ബ്രാഞ്ചുകൾ നേരത്തേനിരസിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കാർത്തിക് കുമാറിന് പുറമേഭാര്യരമ്യ,സഹോദരി നിത്യ, അമ്മ മല്ലിക ദേവി എന്നിവരെയും സിബിഐപ്രതികളാക്കിയിട്ടുണ്ട്.മറ്റൊരുകേസിൽ,2021ൽ28എക്‌സ്പ്രസ് ക്രെഡിറ്റ് ലോണുകൾ, 14എസ്‌എംഇലോണുകൾ (ബിസിനസ്), 21 വിള വായ്‌പകൾ,ഒരുപ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻപ്രോഗ്രാം(പിജിഇഎംപി)എന്നിവയ്‌ക്ക് സബ്‌സിഡിഅനുവദിച്ചതിന്അന്നത്തെഈറോഡിലെ അയ്യൻസാലൈ ബ്രാഞ്ച്മാനേജറായിരുന്ന അഭിജിത്ത് കുമാറിനെതിരെയാണ് കേസെടുത്തത്.

ബാങ്കിന്റെ 3.87 കോടി രൂപയാണ് വ്യാജരേഖ ചമച്ച് അഭിജിത്ത് കുമാറും സംഘവും ലോണെടുത്തതെന്നാണ് കണ്ടെത്തൽ. വ്യാജരേഖ ചമയ്‌ക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസെടുത്തിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments