Friday, January 10, 2025
Homeപാചകംനാവിൽ കൊതിയൂറും ' വെജിറ്റബിൾ പിസ്സ ' - തയ്യാറാക്കിയത്: സാന്ദ്ര നൈനാൻ വാകത്താനം

നാവിൽ കൊതിയൂറും ‘ വെജിറ്റബിൾ പിസ്സ ‘ – തയ്യാറാക്കിയത്: സാന്ദ്ര നൈനാൻ വാകത്താനം

സാന്ദ്ര നൈനാൻ വാകത്താനം

മലയാളി മനസ്സിൻറെ എല്ലാ വായനക്കാർക്കും ഈ പാചകം പംക്തിയിലേക്ക് സ്വാഗതം. ആദ്യമായിട്ടാണ് ഒരു പാചക പംക്തിയുടെ റെസിപ്പിയുമായി ഞാൻ എത്തുന്നത്. ഞാൻ പരിചയപ്പെടുത്തുന്നത് പുതിയ തലമുറയിലെ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു “വെജിറ്റബിൾ പിസ്സയുടെ” റെസിപ്പി ആണ്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലോ.

ഇതിന് ആവശ്യമായ ചേരുവകൾ
______________

മൈദ രണ്ട് കപ്പ്
ഇൻസ്റ്റന്റ് ഈസ്റ്റ് രണ്ട് ടീസ്പൂൺ
പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ
വെള്ളം പാകത്തിന്
ഉപ്പ് ആവശ്യത്തിന്
സൺഫ്ലവർ ഓയിൽ ഒന്നര ടേബിൾ സ്പൂൺ
തക്കാളി മൂന്നെണ്ണം
പിസ്സ ചീസ് 100 ഗ്രാം
ചില്ലി ഫ്ലക്സ് രണ്ട് ടേബിൾ സ്പൂൺ
സവാള ഒരെണ്ണം
ക്യാപ്സിക്കം ഒന്ന് വലുത്
അണ്ടിപരിപ്പ് ആറെണ്ണം
വെളുത്തുള്ളി 10 അല്ലി
ഒറിഗാനോ ഒരു ടീസ്പൂൺ
ബട്ടർ ആവശ്യത്തിന്
ഇഞ്ചി വളരെ ചെറിയ ഒരു കഷ്ണം
തക്കാളി സോസ്സ് രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
**********

ഒരു ചെറിയ ബൗളിൽ ഈസ്റ്റ്, പഞ്ചസാര, ചെറിയ ചൂടുള്ള 20 ml വെള്ളം ഇത്രയും ചേർത്ത് നന്നായി ഇളക്കി 10 മിനിറ്റ് മൂടിവെക്കുക.

ഒരു ബൗളിൽ രണ്ട് കപ്പ് മൈദ, ഒരു ടീസ്പൂൺ ഉപ്പ്, ഒന്നര ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ ഇത്രയും ഇട്ട് നന്നായി യോജിപ്പിക്കുക. അതിനുശേഷം മാറ്റിവെച്ച ഈസ്റ്റ് ലായനി ഇതിലേക്ക് ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ നന്നായി കുഴച്ച് ഓയിൽ പുരട്ടി രണ്ടുമണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക.

ഈ സമയത്ത് പിസ്സക്ക് ആവശ്യമായ ഒരു സോസ് നമുക്ക് തയ്യാറാക്കാം.
…………………………………………………………..

ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം, രണ്ട് വലിയ തക്കാളി, ഒരു മുറി ക്യാപ്സിക്കം, 4 വറ്റൽ മുളക്, 6 അണ്ടി പരിപ്പ് , ചെറിയ സവാള ഒരെണ്ണം കഷണങ്ങളാക്കിയത്, ഒരു നുള്ള് ഒറിഗാനൊ ഇത്രയും ഇട്ട് നന്നായി വേവിച്ച് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ച് മാറ്റിവെക്കുക.

ഒരു ചുവട് കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് തീ കത്തിച്ച് ചൂടായ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടായ എണ്ണയിലേക്ക് വെളുത്തുള്ളി ഇട്ട് ഗോൾഡൻ നിറം ആകുന്നത് വരെ വഴറ്റുക.
ഇതിലേക്ക് അരച്ചുവെച്ച തക്കാളി പേസ്റ്റ് ചേർത്ത് കൊടുത്ത് അല്പം വെള്ളവും ഉപ്പും
മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് വറ്റി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ തക്കാളി സോസ്സ്, കാൽ ടേബിൾസ്പൂൺ ഒറിഗാനൊ, പിസ്സചീസ് അല്പം എന്നിവ ചേർത്ത് വഴറ്റി മാറ്റിവയ്ക്കുക.

അടുത്തതായി റസ്റ്റ് ചെയ്യാൻ വെച്ച മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാവും. അത് അല്പം ഓയിൽ കയ്യിൽ തടവി മാവ് കുഴച്ചു രണ്ടായി കട്ട് ചെയ്ത് രണ്ട് പരന്ന പാത്രം എടുത്ത് അതിൽ ബട്ടർ പുരട്ടി മാവ് കനം കുറച്ച് പരത്തി അരികു അല്പം ചുരുട്ടി എടുക്കുക. ഇതിൻറെ മീതെ ഫോർക് അഥവാ മുൾകത്തി ഉപയോഗിച്ച് ഹോളുകൾ ഇട്ടുകൊടുക്കുക. അതിനുശേഷം ഉണ്ടാക്കിവെച്ച സോസ് നന്നായി ഇതിന്റെ മുകളിൽ തേച്ചുപിടിപ്പിക്കുക. അതിനു മീതെ ചീസ് ചീകി ഇടുക. വീണ്ടും അതിനുമുകളിൽ തക്കാളി കനംകുറച്ച് അരിഞ്ഞതും ക്യാപ്സിക്കം, സവാള, ചില്ലിഫ്ലക്സ് ഇത്രയും ഇട്ട് മുകളിൽ വീണ്ടും ചീസ് ഇട്ടുകൊടുത്ത് പത്തു മിനിറ്റ് 180 ഡിഗ്രിയിൽ ഓവൻ ചൂടാക്കി അതിലേക്ക് 20 മിനിറ്റ് വെച്ച് ബേക്ക് ചെയ്ത് എടുക്കുക. (കരിഞ്ഞുപോകാതെ ഇടക്ക് നോക്കുക) സ്വാദിഷ്ടമായ ‘വെജിറ്റബിൾ പിസ്സ’ റെഡിയായി കഴിഞ്ഞു.

വളരെ രുചികരമായ ഈ “വെജിറ്റബിൾ പിസ്സ” എല്ലാവരും ഒന്ന് ഉണ്ടാക്കി നോക്കുവാൻ ശ്രമിക്കുമല്ലോ.

സാന്ദ്ര നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments