ആവശ്യമുള്ള ചേരുവകകൾ
മട്ടൻ ഒരു കിലോ കഷ്ണങ്ങൾ ആക്കിയത്
സവാള വലുത് നീളത്തിൽ മുറിച്ചത് മൂന്നെണ്ണം
തക്കാളി രണ്ടണ്ണം നീളത്തിൽ മുറിച്ചത്
മുളകുപൊടി രണ്ടു സ്പൂൺ
മഞ്ഞൾ പൊടി അര സ്പൂൺ
പച്ചമുളക് രണ്ടെണ്ണം
വേപ്പില ആവശ്യത്തിന്
ഉണക്ക മുളക് രണ്ടെണ്ണം
നെയ്യ് ഒരു സ്പൂൺ
വെളിച്ചണ്ണ രണ്ടു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാൽ കപ്പ്
കട്ട തൈര് ഒരു കപ്പ്
ഗരം മസാലയുണ്ടാക്കാൻ
പട്ട വലയ കഷ്ണം
ഏലക്ക നാലെണ്ണം
കരയാമ്പ് 5 എണ്ണം
കുരുമുളക് ഒരു സ്പൂൺ
ജാതിപത്രി ഒരെണ്ണം
ജീരകം കാൽ സ്പൂൺ
ഇതെല്ലാം മിക്സിയിൽ പൊടിച്ചെടുക്കുക
മല്ലിയില കുറച്ച്
പാകം ചെയ്യുന്ന വിധം
മട്ടൻ പീസിൽ തൈര് ഒപ്പും ചേർത്ത് നന്നായ് മിക്സ് ചെയ് തുവയ്ക്കുക
സ്റ്റൗവ്വിൽ ചട്ടി വെച്ച് ചൂടാകുമ്പോൾ നെയ്യ് .എണ്ണ .ഒഴിക്കുക ചൂടാകുമ്പോൾ കറിവേപ്പില ഇടുക ഉണക്ക മുളക് നാലായ് മുറിച്ചു വഴറ്റിയതിനു ശേഷം
മുളകും വേപ്പിലയും കോരിയെടുക്കുക. സവ്വാള വഴറ്റുക ചുവപ്പു നിറമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക നന്നായ വഴറ്റുക അതിലേയ്ക്ക് പച്ചമുളക് ചേർക്കുന്നതിനൊപ്പം തക്കാളി അരിഞ്ഞത് ചേർത്തു വഴറ്റുക അതിലേയ്ക്ക് മുളകുപൊടി ഗരം മസാല മല്ലിപ്പൊടി മഞ്ഞൾ പൊടി എന്നിവ ചേർത്തു നന്നായി വഴറ്റുക ചുവന്നു വരുമ്പം മട്ടൻ ചേത്ത് നന്നായിളക്കി ഉപ്പു ചേർത്ത് വേവാൻ വെയ്ക്കുക … മൂടി വെച്ച് വേവിക്കുക വെന്തതിനു ശേഷം മല്ലിയില കൊണ്ട് ഗാർണിഷ് ചെയ്യുക