ചൂടു ചായക്കൊപ്പം ചുടുചുടാ എണ്ണപ്പലഹാരങ്ങളെന്തെങ്കിലും കഴിക്കാൻ ഇഷ്ടമല്ലേ. ഇന്ന് ഞാനുണ്ടാക്കിയത് ഉള്ളി കാബേജ് പൊക്കോഡ ആണ്. എന്തൊക്കെ സാധനങ്ങൾ വേണം എങ്ങനെയാണ് ഉണ്ടാക്കിയത് എന്നൊക്കെ നോക്കിയാലോ
🌞ഉള്ളി കാബേജ് പൊക്കോഡ
🌼ആവശ്യമായ സാധനങ്ങൾ
🌞കടലമാവ്-200 ഗ്രാം
🌞ഉപ്പ്-പാകത്തിന്
🌞മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
🌞കായം-1/4 ടീസ്പൂൺ
🌞മുളകുപൊടി-1/2 ടീസ്പൂൺ
🌞കുക്കിംഗ് സോഡ-1/4 ടീസ്പൂൺ
🌞സവാള-ഒരെണ്ണം വലുത്
🌞പച്ചമുളക്-നാലെണ്ണം
🌞കാബേജ്-ഒരു കഷണം (ഉള്ളിക്ക് സമമായി വേണം)
🌞കറിവേപ്പില-ഒരു തണ്ട്
🌞വെള്ളം-ആവശ്യത്തിന്
🌞റിഫൈൻഡ് ഓയിൽ-വറുത്തെടുക്കാൻ ആവശ്യമായത്
🌼 ഉണ്ടാക്കുന്ന വിധം
🌞ഉള്ളി തൊലി കളഞ്ഞ് വൃത്തിയായി കഴുകി കനം കുറച്ച് നീളത്തിൽ മുറിച്ചു വയ്ക്കുക.
🌞കാബേജ് വൃത്തിയായി കഴുകി നീളത്തിൽ കനം കുറച്ച് മുറിച്ച് വയ്ക്കുക.
🌞പച്ചമുളകും കറിവേപ്പിലയും ചെറുതായി മുറിച്ച് വയ്ക്കുക.
🌞കടലമാവിലേക്ക് പൊടികളെല്ലാം ചേർത്തിളക്കി മുറിച്ചു വച്ച ഉള്ളി, കാബേജ്, പച്ചമുളക്, കറിവേപ്പില ഇവ ചേർത്തിളക്കി കുറേശ്ശെ വെള്ളമൊഴിച്ച് ഇളക്കി യോജിപ്പിക്കുക. ഇഡ്ഡലി മാവിൻ്റെ അയവിലായിരിക്കണം മാവ്.
🌞എണ്ണ ചൂടാക്കി നനഞ്ഞ സ്പൂൺ കൊണ്ട് മുഴുവൻ മാവും ഇതുപോലെ ചെയ്യുക.
🌞ചൂടൊടെ രുചികരമായ ചായപ്പലഹാരം റെഡിയായിട്ടുണ്ട്.
🌞അപ്പോ പൊക്കോഡ കഴിക്കാൻ എല്ലാവരും തയ്യാറല്ലേ😃