എല്ലാവർക്കും നമസ്കാരം
ഇന്നൊരു ഗുജറാത്തി ബ്രേക്ക്ഫാസ്റ്റ് വിഭവം പരിചയപ്പെടുത്താം.
🍁ആവശ്യമായ സാധനങ്ങൾ
🏵️വറുത്ത റവ – ഒരു കപ്പ്
🏵️തൈര് – അര കപ്പ്
🏵️ഉപ്പ് – ആവശ്യത്തിന്
🏵️കുരുമുളക് ചതച്ചത് – അര ടീസ്പൂൺ
🏵️ഇഞ്ചി-പച്ചമുളക് ചതച്ചത് – ഒരു ടീസ്പൂൺ
🏵️കാരറ്റ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്
🏵️കാപ്സിക്കം ചെറുതായി മുറിച്ചത് – കാൽ കപ്പ്
🏵️സവാള ചെറുതായി മുറിച്ചത് – കാൽ കപ്പ്
🏵️മല്ലിയില ചെറുതായി മുറിച്ചത് – രണ്ടു ഡെസെർട്ട് സ്പൂൺ
🏵️വെള്ളം – കാൽ കപ്പ്
🏵️ഈനോ ഫ്രൂട്ട് സാൾട്ട് – ഒരു ടീസ്പൂൺ
🏵️വെള്ളം – രണ്ടു ഡെസെർട്ട് സ്പൂൺ
🏵️റിഫൈൻഡ് ഓയിൽ – നാലു ഡെസെർട്ട് സ്പൂൺ
🏵️കടുക് – ഒരു ടീസ്പൂൺ
🏵️ജീരകം – ഒരു ടീസ്പൂൺ
🏵️വെളുത്ത എള്ള് – ഒരു ടീസ്പൂൺ
🍁തയ്യാറാക്കുന്ന വിധം
🏵️ഒരു ബൗളിൽ റവ എടുത്ത് തൈര് ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് അര മണിക്കൂർ അടച്ച് വയ്ക്കുക.
🏵️ഉപ്പ്, കുരുമുളക് പച്ചമുളക് ഇഞ്ചി ചതച്ചത്, പച്ചക്കറി, മല്ലിയില അരിഞ്ഞത് ഇവ ചേർത്ത് ഒന്നിളക്കി കാൽ കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഈനോയും രണ്ടു സ്പൂൺ വെള്ളവും ചേർത്തിളക്കുക.
🏵️ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, എള്ള് ഇവ ചേർത്ത് പൊട്ടിക്കഴിയുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് സ്പൂൺ കൊണ്ട് സെറ്റാക്കി അടച്ചു വേവിക്കണം. പത്തു പന്ത്രണ്ട് മിനിറ്റ് കഴിഞ്ഞ് പതുക്കെ മറിച്ചിടണം. രണ്ടു ഭാഗവും വെന്തു കഴിഞ്ഞാൽ സ്റ്റൗവ് ഓഫ് ചെയ്യാം.
🏵️ഇഷ്ടമുള്ള ഷേപ്പിൽ മുറിച്ചെടുത്ത് ഗ്രീൻ ചട്ണി കൂട്ടി കഴിക്കാം.