Thursday, May 9, 2024
Homeമതംസുവിശേഷ വചസ്സുകൾ (62) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

സുവിശേഷ വചസ്സുകൾ (62) ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

ചിന്തകളുടെ സ്വാധീനം!
(ഫിലി. 4:4 – 9)

“ഒടുവിൽ സഹോദരന്മാരെ, സത്യമായതു ഒക്കെയും, ഘനമായതു ഒക്കെയും, നീതിയായതു ഒക്കെയും, നിർമ്മലമായതു ഒക്കെയും, സൽക്കീർത്തിയായതു ഒക്കെയും, രമ്യമായതു ഒക്കെയും, സൽഗുണമോ പുകഴ്‌ചയോ അത് ഒക്കെയും ചിന്തിച്ചു കൊൾവിൻ”
(വാ. 8).

ഒരു മനുഷ്യന്റെ ചിന്തകൾക്കു അയാളുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കുണ്ട്? “നാം എന്തു ചിന്തിക്കുന്നു അതാണു നാം” എന്നാണു പറയപ്പെടുക? ഒരു പക്ഷെ, നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തണം എന്നു സങ്കല്പിച്ചു കൊണ്ടല്ല നാം പലതും ചന്തിക്കുന്നത് എങ്കിലും, നാം ചിന്തിക്കുന്നത് എന്തോ അതു നമ്മുടെ വ്യക്തിത്വത്തെ സ്വാധീനിക്കുക തന്നെ ചെയ്യും. “ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നത് എല്ലാം അവനെന്നു തോന്നും” എന്നാണു പഴമൊഴി! യാതൊന്നും ചിന്തിക്കാതെയോ, യാതൊന്നിനാലും സ്വാധീനിക്കപ്പെടാതെയോ മനുഷ്യർക്ക് ആർക്കും ജീവിക്കുവാൻ സാദ്ധ്യമല്ല! ഇന്നു നമ്മെ ഭരിക്കുന്ന ചിന്തകളുടെ ഉല്പന്നങ്ങൾ ആയിരിക്കും നാളെത്തെ നാം.

ധ്യാന ഭാഗത്തു വി. പൗലൊസ്, എന്തായിരിക്കണം നാം ചിന്തിക്കേണ്ടത് എന്തായിരിക്കണം നമ്മുടെ ധ്യാന വിഷയങ്ങൾ  എന്നൊക്കെ ആണു സൂചിപ്പിക്കുന്നത്. നമ്മുടെ ചിന്തകളെയും, ആഗ്രഹങ്ങളെയും, ദൈവീക ചിന്തകളോടും, അഭിലാഷങ്ങളോടും സമരസപ്പെടുത്തി കൊണ്ടു പോകാൻ ആകുമ്പോൾ ആണ്, നമുക്കു അപ്പൊസ്തലൻ ചൂണ്ടികാണിക്കുന്നതു പോലെ, സത്യമായതും, ഘനമായതും, നീതിയായതും, നിർമ്മലമായതും, സൽകീർത്തിയായതും, സൽഗുണമായതും, പുകഴ്ചയായതും ചിന്തിക്കാൻ ആകുക? “ക്രിസ്തു ദൈവത്തിന്റെ വലത്തു ഭാഗത്ത് ഇരിക്കുന്ന ഇടമായ ഉയരത്തിലുള്ളതു തന്നെ
ചിന്തിപ്പിൻ” എന്നാണു കൊലോസ്യ വിശ്വാസികളെ താൻ പ്രബോധിപ്പിക്കുന്നത്!
(കൊലോ.3: 1, 2).

“Hitch your wagons to the stars” (നിങ്ങളുടെ വണ്ടികളെ നക്ഷത്രങ്ങളുമായി കൂട്ടിയിണക്കുക) എന്ന ആഹ്വാനത്തിൽ പ്രതിഫലാക്കുന്നതും സമാന ചിന്ത
ആണ്! ഈ ലോകത്തോടുമാത്രം ബന്ധപ്പെട്ടതാണു നമ്മുടെ ചിന്തകൾ എങ്കിൽ, നാം തികച്ചും ലൗകീകരായി രൂപാന്തരപ്പെടും. എന്നാൽ, സ്വർഗ്ഗീയമായതാണു നമ്മുടെ ചിന്തകൾ എങ്കിൽ, നാം സ്വർഗ്ഗീയരായി രൂപാന്തരപ്പെടും. നമ്മുടെ ചിന്തകളും താല്പര്യങ്ങളും, സ്വർഗ്ഗീയമായവയോടു ബന്ധപ്പെട്ടവ ആക്കി മാറ്റുവാൻ നമുക്കു പരിശ്രമിക്കാം.
ദൈവം സഹായിക്കട്ടെ..🙏

ചിന്തയ്ക്ക്: ഇന്നത്തെ നമ്മുടെ ചിന്തകളുടെ സൃഷ്ടി ആണു നാളത്തെ
നാം!

പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments