എല്ലാവർക്കും നമസ്കാരം
ഇന്നൊരു വ്യത്യസ്തമായ ദോശ ഉണ്ടാക്കാം.
ബ്രഡ് ദോശ
ആവശ്യമായ സാധനങ്ങൾ
ദോശ അരി – 2 കപ്പ്
ഉഴുന്നുപരിപ്പ് – 1/2 കപ്പ്
ഉലുവ – 1/2 ടീസ്പൂൺ
ബ്രഡ് സ്ലൈസ് – 6-7 കഷണങ്ങൾ
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പ് – സ്വാദ് അനുസരിച്ച്
ഉണ്ടാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും ഒരു പാത്രത്തിൽ ഇട്ട് നന്നായി കഴുകി ആവശ്യത്തിന് വെള്ളമൊഴിച്ച് നാലു മണിക്കൂർ കുതിർത്തു വയ്ക്കുക. കുതിർന്നതിനു ശേഷം അതേ വെള്ളത്തിൽ ബ്രഡ് കുതിർക്കണം. ആവശ്യത്തിന് മാത്രം വെള്ളമൊഴിച്ച് എല്ലാം കൂടി നല്ല മയത്തിൽ അരച്ചെടുത്ത് ഉപ്പും പഞ്ചസാരയും ചേർത്തിളക്കി എട്ടു മണിക്കൂർ അടച്ചു വയ്ക്കുക.
നന്നായി പുളിച്ചു പൊങ്ങി വന്ന മാവ് നന്നായി ഇളക്കി യോജിപ്പിച്ച് ഒരു വലിയ സ്പൂൺ നിറയെ മാവെടുത്ത് ചൂടായ ദോശക്കല്ലിൽ ഒഴിച്ച് കനം കുറച്ചു പരത്തി നെയ്യ് തൂവി മൊരിഞ്ഞ ദോശയുണ്ടാക്കാം.
ചട്നി കൂട്ടി വിളമ്പാം.