Tuesday, December 24, 2024
HomeKerala" പിന്നിൽ ഒരാൾ" ജനുവരി 19-ന്.

” പിന്നിൽ ഒരാൾ” ജനുവരി 19-ന്.

പുതുമുഖങ്ങളായ സൽമാൻ,ആരാധ്യ സായ്,റിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനന്തപുരി രചനയും സംവിധാനവും നിർവഹിക്കുന്ന “പിന്നിൽ ഒരാൾ ”
ജനുവരി പത്തൊമ്പതിന് പ്രദർശനത്തിനെത്തുന്നു. വിശ്വ ശില്പി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഡ്വക്കേറ്റ് വിനോദ് എസ് നായർ,യു വി ജയകാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവൻ,
ദിനേശ് പണിക്കർ, ജയൻ ചേർത്തല,ആർ എൽ വി രാമകൃഷ്ണൻ,
ഐ എം വിജയൻ,അനിൽ അമ്പാടി,
ആനന്ദ്,ഉല്ലാസ് പന്തളം,
നെൽസൺ,അസ്സീസ് നെടുമങ്ങാട്,ജയകാന്ത്,വിതുര തങ്കച്ചൻ,
വിൻറോഷ്,ജോജോൺ, ആൻ്റണി,അനന്തു,ജെ പി മണക്കാട്,സന,
വിവിയ,ട്വിങ്കിൾ,ഗീത വിജയൻ ,അംബിക മോഹൻ, കവിതാലക്ഷ്മി, പൂർണ്ണിമ ആനന്ദ്, ഗോപിക, തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.

റെജു ആർ അമ്പാടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനന്തപുരിയുടെ വരികൾക്ക് നെയ്യാറ്റിൻകര പുരുഷോത്തമൻ സംഗീതം പകരുന്നു.ജാസി ഗിഫ്റ്റ്,അശ്വനി ജയകാന്ത്, അർജ്ജുൻ കൃഷ്ണ എന്നിവരാണ് ഗായകൻ. എഡിറ്റർ-എ യു ശ്രീജിത്ത് കൃഷ്ണ,
ആദർശ് രാമചന്ദ്രൻ.
പ്രൊഡക്ഷൻ കൺട്രോളർ-ജെ പി മണക്കാട്,കല-ജയൻ മാസ്,വസ്ത്രാലങ്കാരം-
ഭക്തൻ മങ്ങാട്,ബിജു,
മേക്കപ്പ്- രാജേഷ് രവി, സ്റ്റിൽസ്-വിനീത് സി ടി,പരസ്യക്കല-ഷൈജു എം ഭാസ്കരൻ,
സൗണ്ട് ഡിസൈൻ-രാജ് മാർത്താണ്ഡം,കളറിസ്റ്റ്-മഹാദേവൻ, പശ്ചാത്തല സംഗീതം-ബാബു ജോസ്,അസ്സോസിയേറ്റ് ഡയറക്ടർ-അയ്യമ്പിളി പ്രവീൺ,മഹേഷ് കൃഷ്ണ,ഷാൻ അബ്ദുൾ വഹാബ്,ബിഷ കുരിശ്ശിങ്കൽ, പ്രൊഡക്ഷൻ എകസിക്യൂട്ടീവ്-രാജൻ മണക്കാട്,പി ആർ ഒ-
എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments