Thursday, December 26, 2024
Homeസിനിമനമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു

നമോ യോഗി-യോഗി ആദിത്യനാദിനെക്കുറിച്ച് സിനിമ .പൂജ കഴിഞ്ഞു

അയ്മനം സാജൻ

യു.പി.മുഖ്യമന്ത്രിയും, പ്രമുഖ രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെക്കുറിച്ച് ഒരു സിനിമ വരുന്നു. നമോ യോഗി എന്ന് നാമകരണം ചെയ്ത ഈ സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ചെന്നൈ സിഗരം ടൗവ്വറിൽ നടന്നു.പുന്നശ്ശേരി ഫിലിം പ്രൊഡക്ഷൻസിനു വേണ്ടി സിസി സോണി നിർമ്മിക്കുന്ന ചിത്രം ഡോ.എം.പി നായർ രചന, സംവിധാനം നിർവ്വഹിക്കുന്നു. പൂജാ ചടങ്ങിൽ, ബാജാപ്പാ സാമ്രാട്ടക് മാഞ്ച്,പുരുഷോത്തം ശ്രീവാസ്തവ, ശെന്തിൽകുമാർ, അസോത്തമൻ എം.പി, തമിഴ്നാട് ഫിലിംവർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റ് ധനശേഖർ എന്നിവർ പങ്കെടുത്തു.

ക്യാമറ, എഡിറ്റിംഗ് – വി.ഗാന്ധി, സംഗീതം – രവി കിരൺ, മേക്കപ്പ് – കൃഷ്ണവേണി, നൃത്തം – സ്നേഹ നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സാബു ഘോഷ്, പി.ആർ.ഒ- അയ്മനം സാജൻ

ശെൽവൻ ബ്രയിറ്റ്, വിവേക് റാവു, നവീന റെഡ്ഡി, ദിനേശ് പണിക്കർ ,സോണിയ മൽഹാർ, യുവരാജ്, ആരതി ജോഷി എന്നിവർ അഭിനയിക്കുന്നു.

പൊളിറ്റിക്കൽ ആക്ഷൻ മൂവിയായ നമോ യോഗിയുടെ ചിത്രീകരണം ജനുവരി പതിനഞ്ചിന് പൂനയിൽ ആരംഭിക്കും.

അയ്മനം സാജൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments