Logo Below Image
Wednesday, April 30, 2025
Logo Below Image
HomeസിനിമIT കമ്പനി ഉടമയായ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്.

IT കമ്പനി ഉടമയായ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്.

ഇന്ത്യയിലെ തന്നെ ഏറ്റവും വിലകൂടിയ ലേലത്തുക മുടക്കി KL 07 DG 0007 സ്വന്തമാക്കിയ IT കമ്പനി ഉടമയായ വേണു ഗോപാലകൃഷ്ണൻ മലയാള സിനിമയിലേക്ക്.

പുതുതായി വാങ്ങിച്ച ലമ്പോർഗിനി ഉറുസ് കാറിനാണ് വേണു 46 ലക്ഷം രൂപ മുടക്കി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ലേലത്തിൽ തന്റെ ഇഷ്ട നമ്പർ ആയ 0007 സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്ന വേണു ഗോപാലകൃഷ്ണൻ കൊച്ചി ഇൻഫോപാർക്കിലെ LITMUS 7 കമ്പനി ഉടമയാണ്.

ഇപ്പോളിതാ, ഇൻഫോപാർക്കിലെ തന്നെ മറ്റു IT കമ്പനി ഉടമ റിനിഷ് നിർമിച്ചു കൊണ്ട് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന, സാഹസം എന്ന സിനിമയിൽ അദ്ദേഹം ഒരു സുപ്രധാന വേഷം ചെയ്യുന്ന കാര്യം സിനിമ പ്രവർത്തകർ തന്നെ പുറത്തു വീട്ടിരിക്കുന്നത്. സഹസത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ കാര്യം വെളിപ്പവടുത്തിയിരിക്കുന്നത്.
മറ്റു നിരവധി ആഡംബര കറുകൾ സ്വന്തമായുള്ള വേണു തന്റെ പാഷൻ ആയ സിനിമയിൽ നിർമതവും സുഹൃതുമായ റിനിഷിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനം എടുത്തത് എന്ന് അറിയാൻ കഴിഞ്ഞു.

ഒട്ടേറെ ആഡംബര കറുകൾ സ്വന്തമായി ഉള്ള വേണു ഒരു adventure traveller കൂടിയാണ്. ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ, ബിഎംഡബ്ല്യു എം1000 എക്സ്ആർ ബൈക്ക് എന്നിവയുൾപ്പെടെ മറ്റ് ഉയർന്ന നിലവാരമുള്ള വാഹനങ്ങളും അദ്ദേഹത്തിന് സ്വന്തമയുണ്ട്. ലോകത്തിലെ തന്നെ വളരെ സ്പെഷ്യൽ കാർ ആയി കരുതപ്പെടുന്ന ഈ ലംബോർഗിനി ഹുറാക്കൻ സ്റ്റെറാറ്റോ “സാഹസം” എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഉപയോഗിച്ചതും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഡയറക്ടർ ബിബിൻ കൃഷ്ണയടക്കം ഒട്ടേറെ IT ജീവനക്കാർ ഭാഗമായുള്ള സിനിമയിൽ വേണുവിന്റെ വരവോട് കൂടി സിനിമ IT ജീവനക്കാർക്കിടയിൽ വലിയൊരു തരംഗം സൃഷ്ട്ടിച്ചു. മാത്രമല്ല സഹസത്തിന്റെ ഒട്ടേറെ ഭാഗങ്ങൾ ഈ അടുത്തകാലത്താണ് കൊച്ചി സ്മാർട്ട്സിറ്റിയിലും പരിസരത്തും ചിത്രീകരണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ