Sunday, December 22, 2024
Homeസിനിമസിനിമ റിലീസ് ഫെബ്രുവരി 22 മുതല്‍ നിർത്തിവയ്ക്കും - ഫിയോക്ക്.

സിനിമ റിലീസ് ഫെബ്രുവരി 22 മുതല്‍ നിർത്തിവയ്ക്കും – ഫിയോക്ക്.

കേരളത്തിലെ തിയറ്ററുകളില്‍ ഫെബ്രുവരി 22 മുതൽ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.

തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസത്തിനു ശേഷമേ ഒടിടിയില്‍ നൽകൂ എന്ന ധാരണ നിർമാതാക്കൾ ലംഘിക്കുന്നതിൽ പ്രതിഷേധിച്ചാണ് നടപടി എന്ന് തീയറ്റർ ഉടമകളുടെ സംഘടന വ്യക്തമാക്കി.

ബുധനാഴ്ച്ചയ്ക്ക് മുമ്പ് പ്രശ്നത്തിനു പരിഹാരമായില്ലെങ്കിൽ മലയാള ചിത്രങ്ങളുടെ റിലീസ് നിർത്തിവയ്ക്കാനാണ് ഫിയോക്കിന്റെ തീരുമാനം.

സിനിമ തിയറ്ററുകളിൽ പ്രൊജക്ടര്‍ വയ്ക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, കരാർ ലംഘിച്ച് നിശ്ചിത ദിവസത്തിന് മുമ്പേ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സിനിമകൾ നൽകുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഫിയോക് നിർമാതാക്കൾക്ക് മുന്നിൽ വച്ചിരുന്നു.

എന്നാൽ ഇതിനോട് നിർമാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഫിയോക് പ്രസിഡൻ്റ് വിജയകുമാർ വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments