Friday, January 10, 2025
Homeസിനിമതാനാരാ (who are you) ഒഫിഷ്യൽ ട്രയിലർ പുറത്തുവിട്ടു.

താനാരാ (who are you) ഒഫിഷ്യൽ ട്രയിലർ പുറത്തുവിട്ടു.

എന്നും പ്രേക്ഷകനെ പൊട്ടിച്ചിരിക്കാൻ അവസരം നൽകി ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച
റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ (who are you ) എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ ട്രയിലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

വൺ ഡേ ഫിലിംസിൻ്റെ ബാനറിൽ ബിജു .വി. മത്തായിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഷണത്തിൽ തൻ്റേതായ വിശ്വാസങ്ങളുള്ള ഒരു കള്ളൻ യുവ രാഷ്ട്രീയ നേതാവിൻ്റെ ജീവിതത്തിൽ അപ്രതീഷിതമായി കടന്നു വരുന്നതോടെ ഉരിത്തിരിയുന്ന പുതിയ സംഭവങ്ങളുടെ അത്യന്തം രസാകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.

ജോർജ് കുട്ടി കെയർ ഓഫ് ജോർജുകുട്ടി. ഊട്ടിപ്പട്ടണം, മമ്മൂട്ടി നായകനായ ഇന്ദ്രപ്രസ്ഥം, കിന്നരിപ്പുഴയോരം തുടങ്ങിയ ഒരു പിടി മികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് ഹരിദാസ്.
വിഷ്ണു ഉണ്ണികൃഷ്ണൻ,. ഷൈൻ ടോം ചാക്കോ ,അജു വർഗീസ്എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദീപ്തി സതി,ചിന്നു ചാന്ദ്നി ,ജിബു ജേക്കബ്, സ്നേഹാ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണൻ്റെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ്ഈണം പകർന്നിരിക്കുന്നത്.
ഛായാഗ്രഹണം. വിഷ്ണു നാരായണൻ
എഡിറ്റിംഗ്- വി.സാജൻ.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ- കലാമണ്ഡലം വൈശാഖ് – ഷിജു കൃഷ്ണ
കോസ്റ്റ്യും – ഡിസൈൻ – ഇർഷാദ് ചെറുകുന്ന്.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റിയാസ് ബഷീർ, രാജീവ് ഷെട്ടി.
കോ – ഡയറക്ടർ – ഋഷി ഹരിദാസ്.
കോ – പ്രൊഡ്യൂസർ – സുജ മത്തായി.

എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെ.ആർ. ജയകുമാർ, ബിജു എം.പി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രവീൺ എടവണ്ണപ്പാറ.,ജോബി ആൻ്റണി,
പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് വൺഡേ ഫിലിംസും, ഗുഡ് വിൽ എൻ്റർടൈൻമെൻ്റ്സും ചേർന്നു പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments