Friday, December 27, 2024
Homeസിനിമസംവിധായകന്‍ അനുറാം ഒരുക്കുന്ന പുതിയ ചിത്രം 'മറുവശം'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

സംവിധായകന്‍ അനുറാം ഒരുക്കുന്ന പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്‍റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ സംവിധായകന്‍ അനുറാം ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ്’ മറവശം.’ കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.

ജയശങ്കർ, ഷഹീൻ സിദ്ധിക്ക്,പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത്‌ രവി, അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ ജോബി,ബോബൻ ആലുമ്മൂടൻ, ക്രിസ്സ് വേണുഗോപാൽ. ഹിസ്സാൻ, സജിപതി, ദനിൽ കൃഷ്ണ, സഞ്ജു സലിം പ്രിൻസ്. റോയ് .തുടങ്ങിയവരാണ് താരങ്ങൾ.

ബാനർ -റാംസ് ഫിലിം ഫാക്ടറി, രചന , സംവിധാനം -അനുറാം. മാർട്ടിൻ മാത്യു –
ഛായാഗ്രഹണം, ഗാനരചന -ആന്റണി പോൾ, സംഗീതം – അജയ് ജോസഫ്,
പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര പി.ആർ.ഒ- പി.ആർ.സുമേരൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments