ഒരാൾക്ക് യഥാർത്ഥ ജീവിതം ഇല്ലെങ്കിൽ, അയാൾ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണ്.” ഇവിടെ ആരംഭിക്കുന്നു “മിറാഷ് “.
ബാലതാരം കമൽ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിൻ എൻ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് “മിറാഷ് “. ക്ലൗഡ് വാക്കറിന്റെ ബാനറിൽ
പ്രിയദർശിനി പി എം നിർമ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിൻ്റെ ഛായാഗ്രഹണം റിതു ഹർഷൻ നിർവ്വഹിക്കുന്നു.
ഭാവനയുടെയും യാഥാർത്ഥ്യത്തിൻ്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായി കാത്തിരിക്കുന്നതിന്റെ നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ സുബിൻ സുരേഷ് എഴുതുന്നു.
സംഗീതം-ഋത്വിക് എസ് ചന്ദ്, എഡിറ്റിംഗ്-നിധിൻ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കാസ്പ്രൊ, അസിസ്റ്റൻ്റ് ഡയറക്ടർ-അമൽ നാഥ്,ഡിഐ-റിത്തു ഹർഷൻ, ക്രിയേറ്റീവ് ഡയറക്ടർ-ജിത്തു തങ്കൻ, ഡിസൈൻ-വിപിൻ രാജ്,പി ആർ ഒ-എ എസ് ദിനേശ്.