കൊച്ചി: കെപിഎസി ലളിതയുടെ മികച്ച കഥാപാത്രങ്ങളെ ഓർത്തെടുക്കന്ന പുസ്തകം ഉടനെ പുറത്തിറങ്ങുന്നു . മകനും സംവിധായകനുമായ സിദ്ദാർത്ഥ് ഭരതൻ ലളിതയുടെ ഓർമ്മദിനമായ ഇന്ന് പുസ്തകത്തിന്റെ കവർ പുറത്തുവിട്ടു. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുമെന്ന് സിദ്ദാർത്ഥ് പോസ്റ്റിൽ പറഞ്ഞു. ഡി.സി ബുക്ക്‌സ് പ്രസ്ദ്ധീകരിക്കുന്ന പുസ്തകം എഡിറ്റ് ചെയ്യ്ത് ബെല്‍ബിന്‍ പി. ബേബിയാണ്.
പോസ്റ്റ് ചുവടെ:
സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം തന്നെ അവരുടെ കഥാപാത്രങ്ങളിലൂടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓര്‍മ്മക്കുറിപ്പുകള്‍ക്കപ്പുറത്ത് അമ്മയുടെ മികച്ച കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പുസ്തകം ഉടന്‍ വിപണിയില്‍ എത്തുകയാണ്. അമ്മയുടെ കഥാപാത്രങ്ങള്‍ക്കൊപ്പം അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചലച്ചിത്രകാരന്മാരുടെ ഓര്‍മ്മകള്‍ കൂടെ ചേരുമ്പോള്‍ ഈ പുസ്തകം കെപിഎസി ലളിതയെന്ന അഭിനയത്രിയുടെ അഭിനയ ജീവിതത്തിനപ്പുറം അവരെ അടുത്തറിയാന്‍ സാധിക്കുന്ന ഒന്നായി മാറുന്നു.
ഡിസി ബുക്ക്‌സ് പ്രസ്ദ്ധീകരിക്കുന്ന ഈ പുസ്തകം എഡിറ്റ് ചെയ്യ്ത് തയ്യാറാക്കിയിരിക്കുന്നത് തേവര എസ് എച്ച് കോളേജില്‍ ജേണലിസം അദ്ധ്യാപകനായ ബെല്‍ബിന്‍ പി. ബേബിയാണ്. ഡി.സി ബുക്ക്‌സിന്റെ ഔട്ട്‌ലറ്റുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഉടന്‍ വില്‍പനയ്ക്ക് എത്തുന്ന പുസ്‌കതത്തിന്റെ കവര്‍ അമ്മയുടെ ഓര്‍മ്മദിനമായ ഇന്ന് ഇവിടെ പ്രകാശിപ്പിക്കുന്നു.