Friday, January 10, 2025
Homeസിനിമദേശാടനപക്ഷികൾ പ്രൊഡക്ഷൻ കമ്പനിയുടെ 'ഒരു കെട്ടു കഥയിലൂടെ'; ചിത്രീകരണത്തിന് കോന്നിയിൽ തുടക്കം.

ദേശാടനപക്ഷികൾ പ്രൊഡക്ഷൻ കമ്പനിയുടെ ‘ഒരു കെട്ടു കഥയിലൂടെ’; ചിത്രീകരണത്തിന് കോന്നിയിൽ തുടക്കം.

കൊച്ചി; നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  ‘ഒരുകെട്ടുകഥയിലൂടെ’ എന്ന സിനിമയുടെ ചിത്രീകരണം പത്തനംതിട്ട കോന്നിയിൽ തുടങ്ങി. ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ), സവിത മനോജ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോന്നിയിൽ നടന്ന പൂജ ചടങ്ങിൽ എംഎൽഎ അഡ്വ. കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

നീന കുറുപ്പ്, ചെമ്പിൽ അശോകൻ, അരിസ്റ്റോ സുരേഷ്, മനോജ് പയ്യോളി, വൈഗ റോസ്, ജീവ നമ്പ്യാർ, ബിഗ്‌ബോസ് ഫെയിം ഡോ. രജിത്കുമാർ, ജി കെ പണിക്കർ, ശ്രീകാന്ത് ചിക്കു, എസ് ആർ ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി, ജോർജ് തോമസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങളായ സച്ചിൻ പാലപ്പറമ്പിൽ, മിന്നു മെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ, മാളവിക, ശിഖ മനോജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.”

“കഥ, കോ- ഡയറക്ഷൻ- ജിറ്റ റോഷൻ. ഛായാഗ്രഹണം – ഷാജി ജേക്കബ് ,എഡിറ്റിംഗ് – റോഷൻ കോന്നി ,ചീഫ് അസ്സോസിയേറ്റ്  ഡയറക്ടർ -ശ്യാം അരവിന്ദം, കലാസംവിധാനം – ഷാജി മുകുന്ദ്, വിനോജ് പല്ലിശ്ശേരി, ഗാനരചന – മനോജ് കുളത്തിങ്കൽ , മുരളി മൂത്തേടം. സംഗീതം – സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – സജിത്ത് സത്യൻ, ചമയം – സിന്റ മേരി വിത്സന്റ് ,നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം – ബെൽരാം, നിമ്മി ചക്കിങ്കൽ, ശരത് എസ് മാത്യു, പിആർഒ- പി ആർ സുമേരൻ, സ്റ്റിൽസ്- എഡ്‌ഡി ജോൺ. അസ്സോസിയേറ്റ് ഡയറക്ടർ- കലേഷ്‌കുമാർ കോന്നി ,അസിസ്റ്റന്റ് ഡയറക്ടർമാർ നന്ദഗോപൻ ,നവനീത് .ആർട്ട് അസിസ്റ്റന്റ് – ഗോപു ,ഫോക്കസ് പുള്ളർ -കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്,പോസ്റ്റർ ഡിസൈൻ- സുനിൽ എസ് പുരം , ലൊക്കേഷൻ മാനേജർസ്- ആദിത്യൻ ,ഫാറൂഖ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments