Thursday, November 14, 2024
Homeപുസ്തകങ്ങൾഡോ മോൻസി ജോണിന്റെ " ലോകസിനിമ - കിനാവിന്റെ മറുപുറം "എന്ന ചലച്ചിത്ര പഠനഗ്രന്ഥം പ്രകാശനം...

ഡോ മോൻസി ജോണിന്റെ ” ലോകസിനിമ – കിനാവിന്റെ മറുപുറം “എന്ന ചലച്ചിത്ര പഠനഗ്രന്ഥം പ്രകാശനം ചെയ്തു.

ദീപ ആർ, അടൂർ

ലോകോത്തര സിനിമകളായ 53 ചലച്ചിത്ര കാര്യങ്ങളെ പരിചയപെടുത്തുന്ന ഡോ മോൻസി ജോൺ ന്റെ ” ലോകസിനിമ – കിനാവിന്റെ മറുപുറം “എന്ന ചലച്ചിത്ര പഠനഗ്രന്ഥം പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
കോഴിക്കോട് പൂർണ പബ്ലിക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രശസ്ത നോവലിസ്റ്റും പത്ര പ്രവർത്തകനുമായ ശ്രീ രാജീവ്‌ ശിവശങ്കർ ചലച്ചിത്ര പ്രവർത്തകനും കോളമിസ്റ്റ്മായ ശ്രീ എ മീരയ്ക് പുസ്തകം നൽകിയാണ് ചടങ്ങ് നിർവഹിച്ചത്.. ചലച്ചിത്ര സാംസ്‌കാരിക പ്രവർത്തകനായ ശ്രീ രഘുനാഥൻ ഉണ്ണിത്താൻ പുസ്തകപരിചയം നടത്തി.

ഉണ്ണികൃഷ്ണൻ പൂഴിക്കാട്, മുനിസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ, മറ്റ് നിരവധി സാംസ്‌കാരിക -ചലച്ചിത്ര പ്രേമികൾ പങ്കെടുത്തു.ചലച്ചിത്ര പ്രേമികൾക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.

254 പേജുള്ള വില 375/- തപാലിൽ ലഭിക്കാൻ 9446319599 ( Sherly Thomas ) എന്ന നമ്പർ ൽ 300/-Gpay ചെയ്ത് സ്ക്രീൻ ഷോർട് അയയ്കുക.

ദീപ ആർ, അടൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments