Monday, September 16, 2024
Homeപുസ്തകങ്ങൾK. R. മീരയുടെ ആരാച്ചാർ എന്ന നോവലും അതിന്റെ കഥാപശ്ചാത്തലവും. ✍ ശ്യാമള...

K. R. മീരയുടെ ആരാച്ചാർ എന്ന നോവലും അതിന്റെ കഥാപശ്ചാത്തലവും. ✍ ശ്യാമള ഹരിദാസ് .

ശ്യാമള ഹരിദാസ് .

മലയാളത്തിലെ പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് K. R. മീര. മീരയുടെ മികച്ച നോവലാണ് ആരാച്ചാർ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു വ്യക്തിക്കുള്ള സവിശേഷതയോ പ്രത്യേക സിദ്ധിയോ ആണ് സാഹിത്യലോകത്ത് മീര
അവതരിപ്പിക്കുന്നത്.

തനതായ ഭാഷയിൽ ജീവിതാവസ്ഥകളുടെ സത്യസന്ധമായ അവതരണം. മികച്ച ആഖ്യാനശൈലി. സർഗ്ഗാത്മകചൈതന്യം സ്‌ഫുരിക്കുന്ന മികച്ച പരിഭാഷ. ആന്തരികലോകം സംക്രമണ യോഗ്യമാം വിധം അവതരിപ്പിക്കുന്നതിലൂടെ മീര ആസ്വാദകരെ കോരിത്തരിപ്പിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീപക്ഷവീക്ഷണത്തോട് പൊരുത്തപ്പെടാത്തവർ പോലും ആ രചനയുടെ മഹത്വത്തിൽ മുങ്ങി പോകുന്നു എന്നതാണ് വാസ്തവം. മലയാളത്തിലെ വിശിഷ്‌ട സമ്പത്താണ് മീരയുടെ കൃതികൾ. തികച്ചും വിചിത്രമായൊരു പ്രമേയത്തിലാണ് മീര ആരാച്ചാർ എന്ന നോവലിന് രൂപം നൽകിയിരിക്കുന്നത്. കഥയിൽ കരുത്തായി കലർന്നിരുന്ന സ്ത്രീപക്ഷ വീക്ഷണത്തോട് പൊരുത്തപ്പെടാത്തവർപോലും അവയിൽ തുളുമ്പി നിൽക്കുന്ന ഇന്ദ്രജാല ശക്തിയുടെ വശ്യതക്ക് വഴങ്ങിപ്പോയി എന്നതാണ് വാസ്തവം. ആരാച്ചാർ എന്ന നോവലിന് ഓടക്കുഴൽ പുരസ്‌ക്കാരവും, വയലാർ പുരസ്‌ക്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്.

കഥാപശ്ചാത്തലം

ബംഗാളിന്റെ പശ്ചാത്തലത്തിൽ വിരിഞ്ഞതാണ് ഈ മനോഹര നോവൽ. വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാർ കുടുംബത്തിന്റെ കഥയാണ് ഇത്.

കേവലം ഇരുപത്തിരണ്ടു വയസ്സുള്ളമാത്രം പ്രായമായ “ചേതനാ ഗൃദ്ധാമല്ലിക് ” എന്ന ആരാച്ചാർ കുടുംബത്തിൽ ജനിച്ച ഒരു സാധാരണ പെൺകുട്ടിയെ ചുറ്റിപറ്റിയതാണ് ഈ നോവൽ. ഈ നോവലിലെ കേന്ദ്രകഥാമാത്രമാണ് ചേതന ഗൃദ്ധാമല്ലിക്.

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ചേതനയുടെ വ്യക്തിത്വം സാമാന്യാധികമായ ബുദ്ധിശക്തിയുടേയും ആത്മാഭിമാനത്തിന്റെ
യും തന്റെടത്തിന്റെയും സംയോഗമാണ് നോവലിസ്റ്റ് കഥയിലുടനീളം വ്യക്തമാക്കുന്നത്.

ശിക്ഷാവിധികളുടെ ഭാഗമായി ദിനംപ്രതി നിരവധി തൂക്കിക്കൊലകൾ നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്റെ പിൻതലമുറ വധശിക്ഷകൾ കുറഞ്ഞപ്പോഴാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തിയത്. വർഷങ്ങൾക്കു ശേഷം വൃദ്ധനായ ഫണിഭൂഷന് കിട്ടിയ ‘സൗഭാഗ്യ’മാണ് യതീന്ദ്രനാഥ് ബാനർജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. അവസരം പാഴാക്കാതെ അയാൾ ഗവണ്മെന്റിനോട് വിലപേശി തന്റെ ഇരുപത്തിരണ്ടുകാരിയായ മകൾ ചേതനയ്ക്ക് ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു. വധശിക്ഷ നടപ്പാകുന്നതുവരെ ആരാച്ചാർക്ക് മാധ്യമങ്ങളിൽ വിലയുണ്ടെന്ന് മനസ്സിലാക്കുന്ന അയാൾ തന്റെയും മകളുടെയും സമയം അവർക്ക് വീതിച്ചു നൽകി കച്ചവടം നടത്തുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കെ ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ പറയുന്നത് ഒരു ആരാച്ചാർ കുടുംബത്തിന്റെ കഥയാണ്. അല്ലെങ്കിൽ ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാരുടെ കഥ. ദരിദ്ര കുടുംബത്തിലെ പെൺകുട്ടിയെന്ന നിലയിൽ അവളനുഭവിക്കുന്ന പീഢനങ്ങളും പിതാമഹാരിൽ നിന്ന് പകർന്നു കിട്ടിയ മനസൈ്ഥര്യവും ഇവിടെ വിഷയമാവുന്നു. ഒപ്പം എന്തും ഏതും ബ്രേക്കിംഗ് ന്യൂസാവുന്ന പുതിയ കാലത്തിന്റെ കലയായ ടെലിവിഷൻ റിപ്പോർട്ടിംഗിനു വേണ്ടി മാധ്യമങ്ങൾ കളിക്കുന്ന കളികളുടെ മറുപുറവും കെ ആർ മീര ആരാച്ചാരിലൂടെ കാട്ടിത്തരുന്നു.

കുട്ടിക്കാലം മുതൽക്കേ പിതാമഹാന്മാരുടെയും അവർ നടത്തിയ തൂക്കി കൊലയുടേയും വീര സാഹസിക കഥകൾ ഥാക്കുമായിലൂടെ കേട്ടറിഞ്ഞാണ് ചേതന വളർന്നത്. അതിലൂടെ പകർന്നു കിട്ടിയ മനോധൈര്യം ചേതനക്ക് ഏറെ ഗുണം ചെയ്തു.

ആരാച്ചാർ കുടുംബത്തിൽ ജനിച്ചു പോയതിന്റെ പേരിൽ ബലിയാടാക്കപ്പെട്ട ആളായിരുന്നു ചേതനയുടെ സഹോദരൻ രാമുദാ. ഫണിഭൂഷൺ തൂക്കിലേറ്റിയ തൂക്കുപുള്ളി അമർത്യാ ഘോഷിന്റെ വൃദ്ധപിതാവ്, ബിരുദദാരിയായ രാമുദായുടെ കയ്യും കാലും അരിഞ്ഞുതള്ളി. ഒരുദിവസം വീട്ടുകാർ തമ്മിലുള്ള വഴക്കിന്നിടയിൽ ഉണ്ടായ മലപ്പിടുത്തത്തിന്നിടയിൽ കട്ടിലിൽ നിന്നും തെറിച്ചു വീണ് അദ്ദേഹം മരണപ്പെട്ടു.

വീട്ടുകാരുടെ നിർബന്ധത്താൽ സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം കഴിച്ച ചേതനയുടെ മൂത്ത സഹോദരി നീഹാരിക മധുവിധുവിന്റെ മാധുര്യം നുകരാതെ ഭർത്താവിന്റെ വീട്ടിലെ പീഡനത്തിൽ മനം നൊന്ത് സ്വഗൃഹത്തിൽ തിരിച്ചെത്തി ഒരു തുണ്ടു കയറിൽ ജീവിതം അവസാനിപ്പിക്കുന്നു.

മദ്യത്തിലും വഴിപിഴച്ച ജീവിതത്തിലൂടേയും സുഖം കണ്ടെത്തുന്ന ഭർത്താവിന്റെ പീഡനങ്ങളും, ശാസനകളും സഹിച്ച് പകലന്തിയോളം വീടിനകത്തും ചായക്കടയിലുമായി ജീവിതം ഹോമിക്കുന്ന പാവം അമ്മ.

ലോകത്തിലെ ആദ്യത്തെ വനിതാ ആരാച്ചാർ എന്ന നിലയിൽ തന്റെ ചാനൽ
റേറ്റിംഗ് ഉയർത്താൻ വേണ്ടി ശ്രമിക്കുന്ന സഞ്ജീവ് കുമാർ ഈ നോവലിലെ ഉജ്ജ്വല കഥാപാത്രം ആണ്. ചേതനയുടെ വീട്ടിലെത്തിയ സജ്ജീവ് കുമാർ മിത്ര എന്ന
റിപ്പോർട്ടർ ചേതനയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. ചേതനയുടെ ഉള്ളിൽ അനുരാഗം വിടരുന്നു. പുരുഷന്റെ സ്നേഹവും സ്ത്രീയുടെ സ്നേഹവും രണ്ടും രണ്ടാണെന്നും ഈ നോവലിൽ പറയുന്നു.

സജ്ജീവ് കുമാർ മിത്ര എന്ന കാമുകന്റെ കള്ളത്തരങ്ങളും കപട നാട്യവും ശരീരം മാത്രം ആഗ്രഹിക്കുന്ന പ്രണയവും ചേതന തിരിച്ചറിയുന്നു.

ചേതന പറയുന്നു ഇതാണ് എന്റെ ദൈവം എന്നു പറയുവാൻ എനിക്ക് ഒരു പുരുഷനേയും വിധിച്ചിട്ടില്ല. എല്ലാവരും ആരാധന ആവശ്യപ്പെട്ടു. എന്നാൽ ആരും അത് തെളിയിച്ചിട്ടില്ല. തന്നെ വഞ്ചിച്ച സജ്ജീവനിൽ നിന്നും അകലാൻ ചേതനയ്ക്ക് അവസരമുണ്ടായിട്ടും അവൾ അതിന് തയ്യാറായില്ല. പകരം അവളുടെ ഉള്ളിൽ അയാൾക്കായി ഒരു തൂക്കുകയർ ഒരുക്കിയിരുന്നു. ആ കയർ അവൾ തന്നെ കൃത്യമായി അളന്നെടുത്തു. ഒരിഞ്ച് കൂടുകയും ഇല്ല ഒരിഞ്ച് കുറയുകയും ഇല്ല.

അങ്ങിനെ ഒരുപാട് സംഭവങ്ങൾക്കുശേഷം യതീന്ദ്രനാഥ് ബാനർജിയുടെ വധശിക്ഷ നടപ്പാക്കി. ബാനാർജിയുടെ അന്ത്യ നിമിഷങ്ങളെ പുനരാവിഷ്ക്കരിക്കാൻ
സഞ്ജീവ് കുമാർ മിത്ര ചേതനയെ അയാളുടെ ചാനൽ റൂമിലേക്ക് ക്ഷണിക്കുന്നു. അവിടെ വെച്ച് ചേതന സഞ്ജീവ് കുമാർ മിത്രയുടെ കഴുത്തിൽ കുരുക്കിടുന്നു.

സജ്ജീവ് കുമാർ മിത്രയുടെ അന്ത്യനിമിഷങ്ങളെ ചേതന ഇപ്രകാരമാണ് പറയുന്നത്. വെള്ളം തിളപ്പിച്ച പ്ലാസ്റ്റിക് ബാഗ് അമർത്തിപ്പിടിച്ചതുപോലെ സഞ്ജീവ് കുമാർ മിത്രയുടെ ജീവൻ പലവഴി പുറത്തു ചാടാൻ ശ്രമിച്ചു. അയാളുടെ കണ്ണുകൾ പന്തുപോലെ ഉരുണ്ടു. നാവു നീണ്ടു, കൈകൾ ശരീരത്തോട് ചേർന്ന് തുടകൾ മാന്തിപ്പൊളിച്ചു.

അങ്ങിനെ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന്റെ പേരിൽ ആരാച്ചാർ ചേതന തന്റെ ലക്ഷ്യം പുർത്തിയാക്കി.

അവർ പറയുന്നത് ഇങ്ങിനെയാണ്, ഈ ലോകം എനിക്കുതന്നത് ഞാനും തിരിച്ചുകൊടുത്തു. അങ്ങിനെ സജ്ജീവ് മിത്രയുടെ ഇളകുന്ന കാലുകളും അയാളെ താങ്ങിനിർത്താൻ ഓടി ചെന്നവരുടെ കൈകളും തെളിഞ്ഞുനിന്ന എണ്ണമറ്റ ടെലിവിഷന് മുന്നിലൂടെ പത്മയിലേയ്ക്ക് നീന്തുന്ന ഹിൽസയെപ്പോലെ ഞാൻ ഉല്ലാസത്തോടെ നീങ്ങി. ആരും എന്നെ തടഞ്ഞില്ല എന്നാണ് ചേതന പറഞ്ഞത്.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments