Saturday, September 7, 2024
Homeപുസ്തകങ്ങൾഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ "ഷെഹ്നായി മുഴങ്ങുമ്പോൾ" ജൂലൈ 28 ന് പ്രകാശനം...

ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ” ജൂലൈ 28 ന് പ്രകാശനം ചെയ്യുന്നു.

ഡോ. പ്രേംരാജ് കെ കെ യൂടെ നോവൽ “ഷെഹ്നായി മുഴങ്ങുമ്പോൾ ” ഈ വരുന്ന 28 ന് (28 / 07 / 2024 ) ബാംഗ്ലൂർ ഇന്ദിരാനഗറിലെ, റോട്ടറി ഹാളിൽ വെച്ച് പ്രകാശനം ചെയ്യുന്നു. ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് “When shehnayi Sounds ” എന്നപേരിൽ പ്രേംരാജ് കെ കെ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്.

എൺപതുകളിലെ മുംബൈ എന്ന മഹാ നഗരത്തിലെ കുറച്ചു മനുഷ്യരുടെ കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. കുറച്ചുകൂടി സ്പഷ്ടമായി പറഞ്ഞാൽ മുംബൈയിലെ ഒരു പാഴ്സി കുടുംബത്തിൽ മൂന്ന് തലമുറകളിൽ നടക്കുന്ന സംഭവ വികാസങ്ങളെ കോർത്തിണക്കി, അതിൽ സ്നേഹവും, കരുതലും, വേദനകളും ചാലിച്ച് വായനക്കാരുടെ കൈകളിലേക്ക് വരുന്നു. ഇതിൽ തങ്ങളുടെ സംസ്കാരത്തെ നിലനിർത്താനും തീഷ്ണമായ സ്നേഹം പകർന്നു നൽകാനും കൊതിക്കുന്ന മനസ്സുകൾ. ഇത്തരം മാനുഷിക സംഘർഷങ്ങളിലൂടെ ഉഴലുന്ന ഏതാനും മനുഷ്യർ. വായനക്കരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചില കഥാപാത്രങ്ങൾ, ശക്തമായ സ്ത്രീ കഥാ പാത്രങ്ങൾ എന്നതാണ് ഇതിന്റെ പ്രത്യേകത. സ്ത്രീകളുടെ ശബ്ദം ഉയർന്നുകേൾക്കാവുന്ന ചില കഥാഗതികൾ ഇതിൽ കാണാം. ഉദ്വേഗം നിറഞ്ഞ കഥാ സന്ദർഭങ്ങൾ. മനുഷ്യ മനസ്സിന്റെ ചില നിഗൂഢതകൾ കണ്ടെത്താനുള്ള ശ്രമമാണ് ഇതിൽ വായിക്കാൻ കഴിയുക. വളരെ സരളമായി വായിച്ചുപോകാവുന്ന ഒരു നോവൽ.

മുപ്പത് അദ്ധ്യായങ്ങളിലായി ഇരുന്നൂറോളം പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ നോവൽ ഡിസൈൻ ചെയ്തതും പ്രസിദ്ധീകരിക്കുന്നതും പ്രേംരാജ് കെ കെ സ്വയം ചെയ്യന്നു എന്താണ് ഇതിന്റെ വേറെ ഒരു പ്രത്യേകത. അതുകൊണ്ടുതന്നെ നിങ്ങൾ, വായനക്കാർ ഓരോരുത്തവും ഈ കൃതി വാങ്ങി വായിച്ചിരിക്കേണ്ടതാണ്. ഈ വർഷത്തെ “വായിച്ചിരിക്കേണ്ടുന്ന പുസ്തകം ” എന്ന ഗണത്തിൽ പെടുന്നതാണ് ഈ പുസ്തകം എന്ന് പറയാം.

ഇതിന്റെ മലയാളം പതിപ്പിൽ അവതാരിക എഴുതിയിരിക്കുന്നത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് സുധാകരൻ രാമന്തളിയാണ്. ഇംഗ്ലീഷ് പതിപ്പിൽ കോളേജ് അദ്ധ്യാപികയും സംസ്കൃത പണ്ഡിതയും വിദ്യാഭ്യാസ വിചക്ഷണയുമായ ഡോക്ടർ സുധ കെ കെ .

ഈ കൃതി ഓൺലൈനിൽ ഓർഡർ ചെയ്യാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments