പ്രിയപ്പെട്ട ആശചേച്ചിയുടെ പുസ്തകം ചൊക്കം 12 കഥകൾ 12 ജീവിതങ്ങൾ അനുഭവങ്ങൾ എവിടെയൊക്കെയോ കണ്ടുമറന്ന കഥാപാത്രങ്ങൾ , എത്ര മനോഹരമായി ദേവി ചേച്ചി എഴുതിയിരിക്കുന്നു.
ഒരു വിളിപ്പാടകലെ നിന്നിട്ടും പിൻവിളിക്ക് കാതോർക്കാതെ എന്നേക്കുമായി കൈവിട്ടുപോയ പുണ്യത്തെ ഓർത്ത് ചിലരെങ്കിലും വേദനിക്കുന്നുണ്ടാകും അല്ലെ … അമ്മയുടെ ശരീരം ഒരു നോക്കു കാണാനാവാതെ അന്യനാട്ടിൽ കഴിയുന്ന മക്കളുടെ വേദന . അമ്മയുടെ മരണത്തെക്കുറിച്ച് ഇങ്ങനെയല്ലാതെ എങ്ങനെ എഴുതും.
മുറിപ്പാടുകൾ എന്ന കഥയിലെ അമ്മയും മോളും എനിക്ക് പരിചിതമാണ്. ഞാനെപ്പോഴും ഓർക്കാറുണ്ടായിരുന്നു ആ അമ്മ എന്താ ഇങ്ങനെയെന്ന് . സ്വന്തം മകളാണെന്നുള്ള ചിന്തപോലുമില്ലാതെ ശാപവാക്കുകൾ ചൊരിയുന്ന രെമ്മ എത്ര മാത്രം വേദനിക്കുന്നുണ്ടാകും ആ മകളുടെ മനസ്സ്.
ഒരു സ്ത്രീയ്ക്ക് പ്രസവം എന്നത് പുനർജ്ജന്മം തന്നെയാണ്. ഒരു കുഞ്ഞ് ജനിക്കുമ്പൾ അമ്മയും ജനിക്കുന്നു. രണ്ടാമത്തെ പ്രസവമാകുമ്പോൾ ആദ്യത്തെതിന്റെ ഓർമ്മകളും അനുഭവങ്ങളും മനസ്സിലുണ്ടാകും. എത്ര അനുഭവങ്ങൾ ഉണ്ടായാലും ലേബർ റൂമിൽ ഡെലിവറി എടുത്തു പരിചയമില്ലാത്ത ഒരു നഴ്സ് മാത്രമാണുള്ളതെങ്കിൽ എത്ര ധൈര്യമുള്ളവളും സഹന ശക്തിയുള്ളവളുമാണെങ്കിലും പതറിപ്പോകും .പക്ഷേ സ്വന്തം കുഞ്ഞിന്റെ കാര്യമാവുമ്പോൾ ഏതമ്മയും അങ്ങേയറ്റം വരെ പോകും. സുധയുടെ അവസ്ഥയെ നന്നായി അവതരിപ്പിച്ചു പുനർജ്ജന്മത്തിലൂടെ ദേവി ചേച്ചി .
ശ്രീക്കുട്ടീടെ ജാതകദേഷം പറഞ്ഞിട്ട് ശ്രീക്കുട്ടിയ്ക്ക് ഒന്നും സംഭവിച്ചുമില്ല ശ്രീക്കുട്ടിയെ അതും പറഞ്ഞ് കളിയാക്കിയവർക്ക് തന്നെ അത് വന്ന് ഭവിക്കുമ്പോൾ അത് അവരുടെ ശരിയായി ന്യായീകരിക്കപ്പെടുന്നു. ഈ ലോകം ഇങ്ങനാണ്. മറ്റുള്ളവർ ചെയ്യുന്നത് തെറ്റും സ്വന്തം കാര്യം വരുമ്പോൾ അത് ശരിയും.
മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് തന്നെയാണ്. അവയെ നമ്മൾ സ്നേഹിച്ചാൽ ഒരു നേരത്തെയെങ്കിലും ഭക്ഷണം കൊടുത്താൽ അവ ആ നന്ദി കാണിക്കുക തന്നെ ചെയ്യും. സ്നേഹ ബന്ധത്തിന്റെ ആഴവും വിലയും തിരിച്ചറിയാനുള്ള കഴിവ് മിണ്ടാപ്രാണികൾക്കാണ് , സ്നേഹത്തിന്റെ ആഴം എന്ന കഥയിലെ മണികണ്ഠൻ എന്ന ആനയുടെ സ്നേഹത്തിൽ അത് പ്രകടമാണ്.
നഷ്ടങ്ങൾ എന്ത് തന്നെയായാലും അത് വലിയത് തന്നെയാണ് .
സ്വന്തം അമ്മയെയും സ്നേഹിച്ച പെണ്ണിനേയും നഷ്ടപ്പെട്ടത് ഒരു ഡിസംബറിൽ ആണെന്നത് യാദൃശ്ചികം.. നമ്മളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് നമ്മുടെ മുത്തശ്ശിമാരും മുത്തശ്ശന്മാരുമായിരിക്കും. ബാല്യകൗമാരങ്ങളിൽ അവരുടെ കഥകളും അനുഭവങ്ങളും വാത്സല്യവുമൊക്കെയാവും നമ്മളെ സ്വാധീനിക്കുന്നത്. ആ വാത്സല്യം ഇല്ലാതെയാവുമ്പോൾ മാത്രമാണ് അതെത്രമാത്രം വലുതായിരുന്നു എന്ന് നമ്മൾക്ക് മനസ്സിലാവുന്നത്. എല്ലാം തികഞ്ഞെന്ന് കരുതി അഹങ്കരിച്ചിരിക്കുന്ന നമ്മൾ ഒരു പ്രളയകാലത്ത് വിദ്വേഷവും വഴക്കും എല്ലാം മറന്ന് അഹങ്കാരം പെയ്തൊഴിഞ്ഞ് മനുഷ്യരാവാൻ ശ്രമിച്ചവരാണ്..
പുറമെ കാണുന്നതൊന്നുമല്ല ഭംഗി ഉള്ളു നന്നായിരിക്കുക. കറുപ്പും വെളുപ്പുമല്ല ഭംഗി നിർണ്ണയിക്കുന്നത്. നല്ല മനസ്സും ഹൃദയശുദ്ധിയും നന്മ നിറഞ്ഞ പെരുമാറ്റവുമാണ് വേണ്ടത് അതാണ് ചൊക്കവും . പേരു പോലെ മനോഹരമായ കഥകൾ നമുക്ക് തന്ന ദേവി മനു എന്ന തൂലിക നാമത്തിലെഴുതുന്ന പ്രിയപ്പെട്ട ആശ ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു. അഭിനന്ദനങ്ങൾ❣️❣️