Thursday, December 26, 2024
Homeആരോഗ്യംകേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ താരനും,തലമുടി കൊഴിച്ചിലും തടയാം

കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ താരനും,തലമുടി കൊഴിച്ചിലും തടയാം

 ശരീരത്തിൽ സംരക്ഷണം ആവശ്യമുള്ള പ്രധാന സ്ഥലമാണ് തല. പല കാരണങ്ങൾ കൊണ്ട് തലവേദന, മുടി കൊഴിച്ചിൽ ഉണ്ടാകാം. പഴമക്കാർ പറയുംപോലെ തല നിറച്ചു എണ്ണ വെച്ച് കുളിച്ചാൽ തന്നെ ഉണർവ് ഉണ്ടാകുമെന്നാണ്. താരന്‍ തലമുടി കൊഴിച്ചിലിന് കാരണമാകും. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.

1. ഉലുവ

ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

2. ഉള്ളി

ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. 20 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

3. കറ്റാര്‍വാഴ

കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.

4.പഴം

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

5. നെല്ലിക്ക 

രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ പാക്ക് സഹായിക്കും.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments