പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സാണ് മുട്ട. ദിവസവും രണ്ട് മുട്ട കഴിച്ചാല്‍ പോലും ചുവന്ന രക്താണുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ശരീരഭാരം കുറയാന്‍ സഹായിക്കുകയും ചെയ്യും. എന്നാല്‍ മുട്ടയില്‍ സാല്‍മോണല്ല എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല. മുട്ട ശരിയായി വേവിച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ഒരു ദിവസം ശരീരത്തിന് വേണ്ടത് 186 മില്ലീഗ്രാം കൊളസ്‌ട്രോളാണ്. ഒരു മുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ മുട്ട കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും കാരണമാകും.
മുട്ടയുടെ മഞ്ഞ പൂര്‍ണ്ണമായും കൊളസ്‌ട്രോള്‍ അടങ്ങിയതാണ്, വെള്ള നിറയെ പ്രോട്ടീനും. അതുകൊണ്ട് പുഴുങ്ങിയ മുട്ട കഴിച്ചാലും അതിലെ കൊഴുപ്പിന്റെ അളവ് കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തിന് ഭീഷണിയാണ്.
കൂടുതല്‍ മുട്ട കഴിക്കുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കിയേക്കാം. ഇത് അസഹനീയമായ വയറുവേദനയ്ക്കും കാരണമാകും. ബ്രഡ്‌ഡിനൊപ്പമോ ഉച്ചഭക്ഷണമായോ മുട്ട കഴിച്ചാല്‍ പോലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മുട്ട കഴിക്കുമ്പോള്‍ അതിനൊപ്പം കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളും ശ്രദ്ധിക്കണം.
മുട്ടയിലെ ഉയര്‍ന്ന കൊഴുപ്പും കൊളസ്‌ട്രോളും പ്രമേഹത്തിനും പ്രോസ്റ്റേറ്റ്, വന്‍കുടല്‍ അര്‍ബുദത്തിനും കാരണമാകും. ഇത് ഹൃദയത്തിനും ഭീഷണിയാണ്.