Logo Below Image
Friday, May 2, 2025
Logo Below Image
Homeഅമേരിക്കകാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക റവ. ജോജി ജേക്കബിനും, കുടുംബത്തിനും യാത്രയയപ്പു നൽകുന്നു .

കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക റവ. ജോജി ജേക്കബിനും, കുടുംബത്തിനും യാത്രയയപ്പു നൽകുന്നു .

ജോസഫ് ജോൺ കാൽഗറി .

കാൽഗറി : മൂന്നു വർഷത്തെ സ്തുത്യർഗമായ സേവനം അനുഷ്ടിച്ചതിന് ശേഷം , പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാൽഗരിയിൽ നിന്നും യാത്രയാകുന്ന റവ. ജോജി ജേക്കബിനും കുടുംബാംഗങ്ങളായ ആഷ്‌ലി കൊച്ചമ്മക്കും, ജോനാസിനും, ജുനൈതക്കും, കാൽഗറി സെന്റ് തോമസ് മാർത്തോമാ ഇടവക 2025 ഏപ്രിൽ 27 ന് യാത്രയപ്പ് നൽകുന്നു .

2022 ഏപ്രിലിൽ വികാരിയായി ചുമതല ഏറ്റെടുത്തതു മുതൽ, ആച്ചൻറെ ശുശ്രൂഷ ഇടവകയ്ക്കുള്ളിൽ ഐക്യവും ആത്മീയ വളർച്ചയും ഊട്ടി വളർത്തി. അച്ചന്റെ പ്രവർത്തനങ്ങൾ ഇടവകയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല, സഹോദര സഭകളിലെയും വൈദികരുമായും മറ്റു പ്രാർത്ഥനാഗ്രൂപ്പുകളിലെയും ആത്‌മീയ നേതാക്കന്മാരുമായും അംഗങ്ങളുമായും സൗഹൃദങ്ങൾ സ്ഥാപിക്കുകയും. സമൂഹത്തിലെ എല്ലാവരുമായും ജാതി, മത, സഭാ ഭേദമന്യെ നല്ല സഹകരണവും ശുശ്രൂഷയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു. പുതുതായി കാനഡയിൽ എത്തിയ ആളുകൾ, ഒറ്റപ്പെടൽ അനുഭവിക്കുന്നവർ, നീറുന്ന പ്രശ്നങ്ങളിലൂടെ കടന്നുപോയവർക്കൊക്കെ അച്ഛന്റെ സാന്നിധ്യവും കരുതലും വളരെ വിലപ്പെട്ടതായിരുന്നു. കുടുംബ പ്രാർത്ഥന, മാനസികാരോഗ്യം വചനപഠനം, സഭാ ഐക്യം, മതസൗഹാർദ്ദ യോഗങ്ങൾ എന്നിവയ്ക്കു അദ്ദേഹം നൽകിയ പ്രാധാന്യം നന്ദിയോടെ സ്മരിക്കുന്നു

റവ. ജോജി ജേക്കബിൻറെ നേതൃത്വത്തിൽ സണ്ടേസ്കൂൾ, യുവജനസഖ്യം, യങ്ഫാമിലി, ഇടവകമിഷൻ, സേവികാസംഘം, ഗായകസംഘം, പ്രാർത്ഥന ഗ്രൂപ്പുകൾ തുടങ്ങി എല്ലാ സഭാ സംഘടനകളും സജീവമായി പ്രവർത്തിച്ചിരുന്നു.

ഏപ്രിൽ 27 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം, 12 മണിയോടെ ആരംഭിക്കുന്ന യാത്രയായപ്പ് സമ്മേളനത്തിൽ അച്ചനും കുടുംബത്തിനുമുള്ള ആദരവും, സംഗീത ശുശ്രുഷയും, സ്നേഹവിരുന്നും ഉണ്ടായിരിക്കും.

സ്നേഹിതരേയും, ഇടവകജനങ്ങളെയും ഈ ചടങ്ങിലേക്ക് സംഘാടകർ ആദരപൂർവം ക്ഷണിക്കുന്നു .

വാർത്ത : ജോസഫ് ജോൺ കാൽഗറി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ