Logo Below Image
Friday, January 17, 2025
Logo Below Image
Homeഅമേരിക്കഡെൻവറിൽ നാല് പേർക്ക് കുത്തേറ്റു, ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെടെ രണ്ടു മരണം, പ്രതി അറസ്റ്റിൽ

ഡെൻവറിൽ നാല് പേർക്ക് കുത്തേറ്റു, ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെടെ രണ്ടു മരണം, പ്രതി അറസ്റ്റിൽ

-പി പി ചെറിയാൻ

ഡെൻവർ: വാരാന്ത്യത്തിൽ ഡെൻവറിലെ 16-ാം സ്ട്രീറ്റ് മാളിൽ നാല് പേർക്ക് കുത്തേറ്റു. മാരകമായി കുത്തേറ്റ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെടുകയും, രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെൻവർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കേസിൽ പ്രതിയായ ആളെ തിരിച്ചറിഞ്ഞു, 24 കാരനായ എലിജ കൗഡിൽ നിലവിൽ സംശയത്തിന്റെ പേരിൽ അറസ്റ്റിലായിട്ടുണ്ട്:

ശനിയാഴ്ച വൈകുന്നേരം നടന്ന മൂന്നും ഞായറാഴ്ച രാത്രി നടന്ന മാരകമായ മറ്റൊരു കത്തികുത്തിനോടും അനുബന്ധിച്ചാണ് കൗഡിലിനെ അറസ്റ്റ് ചെയ്തതെന്ന് ഡെൻവർ പോലീസ് അറിയിച്ചു.

2 ഫസ്റ്റ്-ഡിഗ്രി കൊലപാതകം,രണ്ട് കൊലപാതകശ്രമങ്ങൾക് തിങ്കളാഴ്ച രാവിലെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി ,തുടർന്ന് ജാമ്യമില്ലാതെ തടവിലാക്കുകയായിരുന്നു.

ശനിയാഴ്ച വൈകുന്നേരം 5 നും 6 നും ഇടയിലായിരുന്നു സംഭവം . ഇരകളിൽ ഒരാൾ – ഡെൻവറിൽ വിശ്രമത്തിനായി പോയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് – കൊല്ലപ്പെട്ടു. ഫീനിക്സിലെ 9NEWS സഹോദര സ്റ്റേഷൻ KPNX നോട് സംസാരിച്ച ഒരു കുടുംബാംഗം ശനിയാഴ്ച കൊല്ലപ്പെട്ട സ്ത്രീ സെലിൻഡ ലെവ്നോയാണെന്ന് തിരിച്ചറിഞ്ഞു.

1989-ൽ അമേരിക്ക വെസ്റ്റിൽ തന്റെ കരിയർ ആരംഭിച്ച ഫീനിക്സ് ആസ്ഥാനമായുള്ള ഫ്ലൈറ്റ് അറ്റൻഡന്റ്, ഡൗണ്ടൗൺ ഡെൻവറിൽ വിശ്രമത്തിലിരിക്കെ ഒരു ദുരന്തത്തിൽ” മരിച്ചുവെന്ന് അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ഫ്ലൈറ്റ് അറ്റൻഡന്റ്സ് ഞായറാഴ്ച ഒരു പ്രസ്താവന അയച്ചു.

മറ്റ് രണ്ട് ഇരകള്‍ക്കും ജീവന്‍ ഭീഷണിയല്ലാത്ത പരിക്കുകള്‍ സംഭവിച്ചു. നാലാമത്തെ ആള്‍ – ഒരു പുരുഷന് – ഞായറാഴ്ച രാത്രി 8 മണിയോടെ കുത്തേറ്റു. പരിക്കുകള്‍ മൂലം അദ്ദേഹം മരിച്ചു.

ആഡംസ് കൗണ്ടിയിൽ കൗഡിലിന് മുമ്പ് നിരവധി അറസ്റ്റുകൾ ഉള്ളതായി കോടതി രേഖകൾ കാണിക്കുന്നു. 2021-ലെ ഒരു കേസിൽ, ഒരാളെ പിന്തുടരുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അയാൾക്കെതിരെ കേസെടുത്തിരുന്നു

മൂന്നാം ഡിഗ്രി ആക്രമണത്തിന് കുറ്റം സമ്മതിച്ച അദ്ദേഹം തുടക്കത്തിൽ പ്രൊബേഷൻ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും പിന്നീട് അത് റദ്ദാക്കി.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments