Saturday, January 11, 2025
Homeഅമേരിക്കപോഷകാഹാരക്കുറവുമുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി,. യുവതി അറസ്റ്റിൽ 

പോഷകാഹാരക്കുറവുമുള്ള നായ്ക്കളെ വീട്ടിൽ കണ്ടെത്തി,. യുവതി അറസ്റ്റിൽ 

-പി പി ചെറിയാൻ

ഒക്‌ലഹോമ സിറ്റി: വീടിന് തീപിടിച്ചത് മൃഗ പീഡനക്കേസായി മാറിയതിനെ തുടർന്ന് ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.കാര പുർവിസ് ആണ് അറസ്റിലായതു

ഒക്‌ലഹോമ സിറ്റി ഫയർ ഫോഴ്സ് രാത്രി 9:30 ഓടെ ഒരു വീട്ടിലെ അ ലക്കു മുറിയിൽ തീപിടിചതിനെ എത്തിച്ചേർന്നത് . തീ അണച്ച ശേഷം ഫയർഫോഴ്‌സ് വീടിനുള്ളിൽ നാല് നായ്ക്കളെ ചത്ത നിലയിലും രണ്ടെണ്ണം കൂടുകളിൽ പൂട്ടിയിട്ട നിലയിലും മറ്റ് രണ്ട് നായ്ക്കളെ നായ്ക്കുട്ടികളോട് ചേർന്ന് കിടക്കുന്നതായും കണ്ടെത്തി.

കൂട്ടിൽ പൂട്ടിയിട്ടിരിക്കുന്ന നായ്ക്കളിൽ ഒന്ന് തീർത്തും പോഷകാഹാരക്കുറവുള്ളതും മലം മൂടിയതുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഭക്ഷണമോ വെള്ളമോ ഇല്ലാതെ നായ ഏറെ നേരം കഴിഞ്ഞിരുന്നതായി പോലീസ് കരുതുന്നു.

സംഭവസ്ഥലത്തെത്തിയ വീട്ടുടമ കാര പുർവിസുമായി പോലീസ് സംസാരിച്ചു.ഭർത്താവ് ആശുപത്രിയിലായതിനാൽ താൻ 14 ദിവസത്തിൽ കൂടുതൽ വീട്ടിൽ താമസിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു, എന്നാൽ നായ്ക്കൾക്ക് ഭക്ഷണം നൽകാനും വെള്ളം നൽകാനും മറ്റെല്ലാ ദിവസവും താൻ വീട്ടിൽ വരാറുണ്ടെന്ന് അവകാശപ്പെട്ടു.

നായമൂത്രവും മലവും കൊണ്ട് മൂടിയ നിലകളാൽ വീട് ശോചനീയമാണെന്നും വീട്ടിനുള്ളിലെ എല്ലാ കെന്നലും വെള്ളമില്ലാതെ മലം കൊണ്ട് മൂടിയതായും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

താൻ പോയ സമയത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകാനും വെള്ളം നൽകാനും മറ്റൊരാളോട് ആവശ്യപ്പെട്ടതായി പർവിസ് അവകാശപ്പെട്ടു, എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ എന്ന് താൻ ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ലെന്ന് പറഞ്ഞു.

ജൂലൈ 28 ഞായറാഴ്ചയാണ് താൻ അവസാനമായി വീട്ടിൽ ഉണ്ടായിരുന്നതെന്നും താൻ പോകുമ്പോൾ നായ്ക്കൾക്ക് ജീവനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.മൃഗപീഡനത്തിനാണ് പുർവിസ് അറസ്റ്റിലായത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments