Wednesday, December 25, 2024
Homeഅമേരിക്കപലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബിൽ ഒക്‌ലഹോമ സംസ്ഥാന സെനറ്റ് പാസാക്കി

പലചരക്ക് നികുതി ഒഴിവാക്കുന്നതിനുള്ള ബിൽ ഒക്‌ലഹോമ സംസ്ഥാന സെനറ്റ് പാസാക്കി

ഒക്‌ലഹോമ: പലചരക്ക് സാധനങ്ങൾക്ക് ചുമത്തിയിരുന്ന 4.5% സംസ്ഥാന നികുതി ഒഴിവാക്കുന്നതിനുള്ള ഹൗസ് “ബിൽ 1955” 42-2 വോട്ടിന്, സംസ്ഥാന സെനറ്റ് വ്യാഴാഴ്ച പാസാക്കി. ബിൽ പ്രാബല്യത്തിൽ വരാൻ ഗവർണർ കെവിൻ സ്റ്റിറ്റ് ഇനിയും ഒപ്പിടേണ്ടതുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇപ്പോഴും പലചരക്ക് സാധനങ്ങൾക്ക് നികുതി ചുമത്തുന്ന 13 സംസ്ഥാനങ്ങളിൽ ഒന്നാണ് ഒക്ലഹോമ. ഒക്‌ലഹോമ സ്‌റ്റേറ്റ് ക്യാപിറ്റലിൽ റിപ്പബ്ലിക്കൻ പാർട്ടി നിയമനിർമ്മാതാക്കൾ തമ്മിലുള്ള നീണ്ടുനിന്ന വാക്കേറ്റത്തിന് ശേഷം, സംസ്ഥാനത്തിൻ്റെ പലചരക്ക് നികുതി ഒഴിവാക്കാനുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച പാസായി.

ബിൽ ഏകദേശം ഒരു വർഷം മുമ്പ് ഒക്ലഹോമ ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവിൽ നിന്ന് പാസാക്കിയിരുന്നു. ഒക്‌ലഹോമ സെനറ്റ് നിയമനിർമ്മാതാക്കൾ അംഗീകരിച്ചാൽ, നികുതി വെട്ടിക്കുറച്ചത് ഒക്‌ലഹോമക്കാർക്ക് പലചരക്ക് സാധനങ്ങളിൽ ഓരോ $100-നും $4.50 ലാഭിക്കും.

സംസ്ഥാന സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവ്, പ്രസിഡൻ്റ് പ്രോ ടെംപോർ ഗ്രെഗ് ട്രീറ്റ് പറയുന്നത്, ഇത് പ്രതിവർഷം ഏകദേശം 400 ഡോളർ സമ്പാദ്യമായി വരുന്നതായി പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments