പോർട്ടർ(ഹൂസ്റ്റൺ): മോണ്ട്‌ഗോമറി കൗണ്ടിയിലെ പോർട്ടറിൽ സംഭവിച്ച കാർ റോൾഓവർ അപകടത്തെത്തുടർന്ന് ഓഫ് ഡ്യൂട്ടി ഹ്യൂസ്റ്റൺ പോലീസ് ഉദ്യോഗസ്ഥൻ അദാൻ ലോപ്പസ് അറസ്റ്റിൽ..അപകട സമയത്തു നിയമവിരുദ്ധ തോക്ക് കൈവശം വച്ചതിനും സീറ്റ് ബെൽറ്റ് ധരിക്കാത്തതിനുമാണ് അറസ്റ്റ് .
ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഡെപ്യൂട്ടികൾ അപകടസ്ഥലത്തെത്തുമ്പോൾ അദാൻ ലോപ്പസ്സിനും കാറിൻ്റെ ഡ്രൈവർ നോർമ മിറാൻഡാ എസ്ട്രാഡക്കും ആംബുലൻസിൽ ചികിത്സ നൽകുകയായിരുന്നു
മദ്യപിച്ച് വാഹനമോടിച്ചതായി സംശയിക്കുന്ന എസ്ട്രാഡയെ ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്യുകയും മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റം ചുമത്തുകയും ചെയ്തു.
എസ്ട്രാഡയുടെ ഫീൽഡ് സോബ്രിറ്റി ടെസ്റ്റ് നടത്തുമ്പോൾ, ഡെപ്യൂട്ടികൾ ആവശ്യപ്പെട്ടത് ചെയ്യാൻ ലോപ്പസ് വിസമ്മതിക്കുകയും “അന്വേഷണത്തിൽ സ്ഥിരമായി ഇടപെടുകയും ചെയ്തു” എന്ന് ഡെപ്യൂട്ടികൾ പറയുന്നു.
പൊതുചുമതലയിൽ ഇടപെട്ടതിനും നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനുമാണ് ലോപ്പസിനെ അറസ്റ്റ് ചെയ്തത്. എസ്ട്രാഡ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നു എന്നാൽ ലോപ്പസിനു സീറ്റ് ബെൽറ്റ് ഇല്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുഖത്ത് ഒന്നിലധികം മുറിവുകളുണ്ടായിരുന്ന ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.