Friday, December 27, 2024
Homeഅമേരിക്കസെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീയിട്ടതായി സംശയിക്കുന്നതായി പോലീസ്

സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീയിട്ടതായി സംശയിക്കുന്നതായി പോലീസ്

-പി പി ചെറിയാൻ

വെർമോണ്ട്: വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്സിൻ്റെ ഓഫീസിന് തീപിടിച്ചു. തീയിട്ടതായി സംശയിക്കുന്നതായും, എന്നാൽ ഉദ്ദേശ്യം വ്യക്തമല്ലെന്നും ബർലിംഗ്ടൺ പോലീസ് പ്രസ്താവനയിൽ പറഞ്ഞു

വെർമോണ്ടിലെ പോലീസ് യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സിൻ്റെ ഓഫീസിന് പുറത്ത് വെള്ളിയാഴ്ച തീയിട്ടതായി സംശയിക്കുന്ന പ്രതിയെ തിരയുന്നു. ചെറിയ തീപിടിത്തത്തിൽ ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല.

അജ്ഞാതനായ ഒരു പുരുഷ പ്രതി ഓഫീസ് വാതിലിൽ സ്പ്രേ ചെയ്യുകയും തീകൊളുത്തി രക്ഷപ്പെടുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു. പ്രതി ഒളിവിലാണെന്നും കാരണമൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.”സ്പ്രിംഗ്ളർ സംവിധാനം പിന്നീട് തീ അണച്ചു.”

വെള്ളിയാഴ്ച രാവിലെ ബർലിംഗ്ടണിലെ സാൻഡേഴ്‌സിൻ്റെ മൂന്നാം നിലയിലുള്ള ഓഫീസിൻ്റെ വെസ്റ്റിബ്യൂളിനും എലിവേറ്ററിനും പ്രവേശന കവാടത്തിനും ഇടയിൽ തീപിടിത്തം കണ്ടെത്തിയതായി ബർലിംഗ്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് രാവിലെ പറഞ്ഞു. ഓഫീസ് വാതിലിന് മിതമായ തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു, മൂന്നാം നിലയുടെ ഭൂരിഭാഗവും വെള്ളത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. സാൻഡേഴ്സിൻ്റെയും സമീപത്തുള്ളവരുടെയും ഓഫീസുകൾ ഒഴിപ്പിച്ചു.. സാൻഡേഴ്സ് ഓഫീസിൽ ഉണ്ടായിരുന്നില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments