Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഅമേരിക്കൻ ഡോക്ടർക്ക് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടു ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന്ഇമെയിൽ

അമേരിക്കൻ ഡോക്ടർക്ക് ഉടൻ രാജ്യം വിടാൻ ആവശ്യപ്പെട്ടു ഇമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ നിന്ന്ഇമെയിൽ

-പി പി ചെറിയാൻ

കണക്റ്റിക്കട്ട് : യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ച ഒരു ഡോക്ടർ, ഫെഡറൽ ഇമിഗ്രേഷൻ അധികൃതരിൽ നിന്ന് ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് ഒരു ഇമെയിൽ ലഭിച്ചതായി പറയുന്നു.

കണക്റ്റിക്കട്ടിലെ ക്രോംവെല്ലിൽ നിന്നുള്ള ഫിസിഷ്യൻ ലിസ ആൻഡേഴ്സൺ ബുധനാഴ്ച പറഞ്ഞു, “നിങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിടേണ്ട സമയമായി” എന്ന് പറഞ്ഞുകൊണ്ടാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിൽ നിന്ന് അടുത്തിടെ ഒരു കത്ത് ലഭിചിരിക്കുന്നത്

നാടുകടത്തലുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെപ്പോലെ തന്നെ തുടരുന്നതിനാൽ, സ്വന്തം ഇഷ്ടപ്രകാരം പോകാൻ അല്ലെങ്കിൽ “സ്വയം നാടുകടത്തൽ” നടത്താൻ ഇമിഗ്രേഷൻ അധികൃതർ പൗരന്മാരല്ലാത്തവരെ നിർബന്ധിക്കുന്നു.

എന്നാൽ 58 കാരിയായ ആൻഡേഴ്സൺ പെൻ‌സിൽ‌വാനിയയിൽ ജനിച്ചു, ഒരു യുഎസ് പൗരയാണ്.

രാജ്യത്ത് തുടരാൻ നിയമപരമായ പദവിയില്ലാത്ത വ്യക്തികൾക്ക് വകുപ്പ് നോട്ടീസ് നൽകുന്നുണ്ടെന്ന് ഒരു മുതിർന്ന ഡിഎച്ച്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

“വ്യക്തമായി പറഞ്ഞാൽ: നിങ്ങൾ ഒരു വിദേശിയാണെങ്കിൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ആയിരിക്കുക എന്നത് ഒരു പദവിയാണ് – ഒരു അവകാശമല്ല,” ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “ഞങ്ങൾ രാജ്യത്തിന്റെ ഏറ്റവും നല്ല താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുകയും അതനുസരിച്ച് നിയമം നടപ്പിലാക്കുകയും ചെയ്യുന്നു.”

ഒരു യുഎസ് പൗരൻ കൂടിയായ ബോസ്റ്റൺ ഇമിഗ്രേഷൻ അഭിഭാഷകന് ഏഴ് ദിവസത്തിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടുകൊണ്ട് ഡിഎച്ച്എസിൽ നിന്ന് ഇതേ ഇമെയിൽ ലഭിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ആൻഡേഴ്‌സണിനുള്ള ഇമെയിൽ വരുന്നത്.

ബോസ്റ്റൺ ഇമെയിലിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട്, തനിക്ക് “ഇമിഗ്രേഷനുമായി യാതൊരു ബന്ധവുമില്ല” എന്ന് ആൻഡേഴ്‌സൺ പറഞ്ഞു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ