എല്ലാവർക്കും നമസ്കാരം
കുഴിപ്പണിയാരം, വത്തപ്പം എന്നു നമ്മുടെ നാട്ടിലും പഡ്ഡു എന്ന് കർണ്ണാടകയിലും അറിയപ്പെടുന്ന ഒരു ക്യൂട്ട് പലഹാരമാണ് ഇന്നത്തെ താരം. ഞാനും അനുജത്തിയും ഇവനെ ഉപ്പപ്പം എന്നാണ് പറയാറുള്ളത്. ഉണ്ണിയപ്പം പോലുള്ള ഉപ്പുരുചിയുള്ളവൻ ഉപ്പപ്പം.
🌸ഉപ്പപ്പം
🌿ആവശ്യമായ സാധനങ്ങൾ
🌸ഇഡ്ഡലിമാവ്-ഒരു ബൗൾ
🌸സവാള-മൂന്നെണ്ണം
🌸പച്ചമുളക്-നാലഞ്ചെണ്ണം
🌸തക്കാളി-രണ്ടെണ്ണം
🌸കറിവേപ്പില ചെറുതായി മുറിച്ചത്-രണ്ടു തണ്ട്
🌸മല്ലിയില ചെറുതായി മുറിച്ചത്-ആവശ്യത്തിന്
🌸കാരറ്റ് ഗ്രേറ്റ് ചെയ്ത്-ഒരെണ്ണം
🌸വെളിച്ചെണ്ണ-രണ്ടു ടീസ്പൂൺ
🌸കടുക്-1 ടീസ്പൂൺ
🌸ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
🌸കടലപ്പരിപ്പ്-1 ടീസ്പൂൺ
🌸ഉപ്പ്-അര ടീസ്പൂൺ
🌸 വെളിച്ചെണ്ണ-നാലഞ്ചു ടീസ്പൂൺ
🌿ഉണ്ടാക്കുന്ന വിധം
🌸ഉള്ളി, പച്ചമുളക്, തക്കാളി, ഇവ ചെറുതായി മുറിച്ച് മൈക്രോവേവ് സേഫ് പാത്രത്തിലാക്കി ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അഞ്ചു മിനിറ്റ് അവ്നിൽ വച്ച് വഴറ്റുക.
🌸കാരറ്റ് തൊലികളഞ്ഞ് ഗ്രേറ്റ് ചെയ്തതും, മല്ലിയില, കറിവേപ്പില ചെറുതായി മുറിച്ചതും, വഴറ്റിയ ഉള്ളിക്കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാവിലേക്ക് ചേർത്തിളക്കുക.
🌸ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ് ചേർത്ത് മൂപ്പിച്ച് മാവിലേക്ക് ചേർത്തിളക്കുക.
🌸നോൺസ്റ്റിക് അപ്പക്കാര ചൂടാക്കി ഓരോ തുള്ളി വീതം എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഓരോ സ്പൂൺ മാവ് ഒഴിച്ച് പാകമാകുമ്പോൾ മറിച്ചിട്ട് വേവിക്കുക. മുഴുവൻ മാവും ഇതുപോലെ ചെയ്യുക.
🌸ചൂടോടെ തേങ്ങാചട്നി കൂട്ടിക്കഴിക്കാം.
🌸ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്സ് ആയും കഴിക്കാം ഈ കുഞ്ഞൻ പലഹാരം.