“ഉണരേണ്ട നേരം കുറിച്ചുകൊണ്ടുറങ്ങണം “
കുഞ്ഞുണ്ണി മാഷ്
ഒരാൾ ജീവിക്കുന്നതായ സാഹചര്യങ്ങളിൽ ലക്ഷ്യബോധത്തോടെ ജീവിക്കണം. മടുപ്പെന്ന വാക്ക് ജീവിതത്തിൽ നിന്ന് മാറ്റി പ്രതീക്ഷയോടെ ജീവിക്കാൻ തയ്യാറായാൽ മാത്രമേ എവിടെയും വിജയം നേടാൻ സാധിക്കുകയുള്ളു. ചെയ്യുന്ന പ്രവൃത്തിയോട് താത്പര്യം കുറഞ്ഞാൽ അവിടെ മടുപ്പ് അനുഭവപ്പെടാം, എന്നാൽ ഉത്സാഹത്തോടെ ആ പ്രവ്യത്തി ചെയ്യുമ്പോൾ മടുപ്പ് തോന്നാറില്ല.
ചിലയിടങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കലും മടുപ്പിന്റെ ഭാഗമാകാം. അതൊരു ജീവിതത്തിൽ ഒളിച്ചോട്ടം കൂടിയാണ് .ഒഴിഞ്ഞു നിൽക്കാൻ പറയാൻ പറ്റാത്തപ്പോഴോ, ചെയ്യുന്ന ജോലിയിൽ കൂടെ നിൽക്കുന്നവരോടുള്ള അഭിപ്രായവ്യത്യാസത്തിൽ ചേർന്നു നിൽക്കാൻ സാധിക്കാതെ വരികയും, മാറിനിൽക്കാൻ പറ്റാതെ വരികയും ചെയ്താലും മടുപ്പ് നമ്മിലേക്ക് വരാം. ഇപ്പോളൊരു ഓഫീസിൽ ജോലി ചെയ്യുമ്പോൾ ബോസ്സ് തന്നെ അവഗണിച്ചുവെന്നൊരു തോന്നൽ മതി ആ ജോലിയിൽ മടുപ്പാനുഭവപ്പെടാൻ. ഇനിയൊന്നും സാധിക്കില്ലെന്ന ചിന്ത മനസ്സിൽ വന്നാലും മടുപ്പ് അനുഭവപ്പെടാം.
ഒരാളുടെ ശരീരത്തിന് മടുപ്പ് തോന്നിയാൽ പ്രതിവിധികളുണ്ട്, അതു മനസ്സിനെ ബാധിക്കാതെയിരിക്കാൻ സൂക്ഷിക്കണം. മനസ്സും മടുത്താൽ പിന്നെയാ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ പ്രയാസമാകും. എന്നുമെവിടെയും മനസ്സ് പതറാതെ ഊർജ്ജസ്വലമായി നിലകൊള്ളാൻ സാധിക്കട്ടെ.
സ്നേഹത്തോടെ സന്തോഷത്തോടെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ