“മടിയന്മാരുടെ പ്രവൃത്തി ദിവസവും മൂഢന്മാരുടെ പ്രവൃത്തി ദിവസവുമെന്നും നാളെയായിരിക്കും”.
“സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്തു തിന്നാം” എന്നാണല്ലോ പഴമൊഴി. നമ്മുടെ നാട്ടിൻപ്പുറങ്ങളിലെ കലുങ്കുകളിൽ സ്ഥിരമായി ജോലിക്കൊന്നും പോകാതെ പോസ്റ്റായിരിക്കുന്ന കുറച്ചു പേരെ കാണാം. അവർ അലസന്മാരും, മടിയന്മാരുമായി വീട്ടിലുള്ളവരെ ആശ്രയിച്ചു ദിവസങ്ങൾ നീക്കും. ഇവരുടെ പ്രധാന അജണ്ട ജോലി കിട്ടിയിട്ട് വേണം കുറച്ചു ദിവസം ലീവെടുത്തു കറങ്ങണമെന്നാണ്, എന്നാൽ കിട്ടുന്നയോരോ നിമിഷങ്ങളും,അവസരങ്ങളും പാഴാക്കാതെ “നാളെ നാളെ നീളെ നീളെ” യെന്ന് പറയാതെ അധ്വാനിച്ചു ജീവിക്കാനുള്ള ആഗ്രഹം വേണം, എങ്കിൽ മാത്രമേ വിജയസാധ്യതയുള്ളൂ.
എത്ര വയസ്സുവരെ ജീവിച്ചുവെന്നതിലല്ല, ജീവിച്ച നാളുകളെങ്ങനെയാണെന്നതിനാണ് പ്രാധാന്യം. മത്സരാധിഷ്ഠിതമായ സാമൂഹ്യക്രമത്തിലാണ് സഞ്ചരിക്കേണ്ടതും ജീവിക്കേണ്ടതുമെന്ന വസ്തുത മനസ്സിലാക്കുക. തൊഴിൽ മേഖല കുറവും ജനസംഖ്യ കൂടുതലുമുള്ള രാജ്യത്തു ജീവനും ജീവിതവും പ്രതിസന്ധിയിലാണ്, അതിനാൽ സ്വയം വഴി കണ്ടുപിടിച്ചു ജയിക്കുകയാണ് വേണ്ടത്. ബഹുജനം പലവിധമെന്നാണല്ലോ എല്ലാത്തരത്തിലുമുള്ള സ്വഭാവരീതികളുള്ള മനുഷ്യരാണ് ജീവിക്കുന്നത്.
കർമ്മങ്ങളും കർമ്മ പദ്ധതികളും നാളേക്ക് മാറ്റിവെയ്ക്കാതെ ഓരോ ദിവസമുള്ളതും ക്യത്യതയോടെ ചെയ്യുക. ജീവിതത്തെ മാരത്തോൺ ഓട്ടത്തിനോട് ഉപമിക്കാം. ജീവിതമെന്ന യാത്രയുടെ തുടക്കത്തിൽ അനേകം പേർ ഉത്സാഹത്തോടെ ഓടും. എന്നാൽ ജീവിത സായാഹ്നങ്ങളിലെ കണക്കെടുപ്പ് നോക്കുമ്പോളാണ് യഥാർത്ഥ വിജയിയാരെന്ന് നിശ്ചയിക്കാൻ സാധിക്കു. പഴമക്കാർ പറയുംപോലെ തലേവരെയും, ഈശ്വരാനുകൂലവുമുണ്ടെങ്കിൽ ജീവിതം ഐശ്വര്യം നിറഞ്ഞതാകും.
സ്നേഹത്തോടെ സന്തോഷത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ..