“വലിയൊരു ലോകം മുഴുവൻ നന്നാവാൻ ചെറിയൊരു സൂത്രം ചെവിലോതാം ഞാൻ
സ്വയം നന്നാവുക “
കുഞ്ഞുണ്ണി മാഷ്
ചില വ്യക്തികളുമായി സംസാരിക്കുമ്പോൾ വളരെയധികം അരോചകത്വം തോന്നാറുണ്ട് കാരണം വാക്കുകളിൽ വലിയ കാഴ്ചപ്പാടും പ്രവൃത്തിയിലത് കാണുകയുമില്ല. ശ്രമിച്ചു നേടേണ്ടതൊന്നും വിശ്രമിച്ചു പാഴാക്കരുത്. കിട്ടിയ ജീവനു ജീവിതവും ആലോചിച്ചു സമയം പാഴാക്കാതെ ഉത്സാഹത്തോടെ മുന്നോട്ട് പോകുക. തളർത്താൻ ആയിരം പേർ കാണും, എന്നാൽ തളരാത്ത ഒരു മനസ്സുണ്ടെങ്കിൽ വിജയം നിച്ഛയം.
വിജയിച്ചു എന്നതിനർത്ഥം ദൗത്യം അവസാനിച്ചുവെന്നല്ല, പുതിയ ദൗത്യത്തിനു സമയമായിയെന്നാണ്. പഠിച്ചുവെന്നേ പറയാവൂ. പഠിച്ചു കഴിഞ്ഞുവെന്ന് പറയരുത്. പടനായകന്റെ മരണം പോർക്കളത്തിലാകണം. പട്ടുമെത്തയിൽകിടന്നുള്ള അവന്റെ മരണത്തിന് ഭംഗിയുണ്ടാവില്ല. കിട്ടിയ സർട്ടിഫിക്കറ്റുകളെ കയറിക്കിടക്കാനുള്ള
മെത്തകളായി കാണുന്നതിനു പകരം കയറിപ്പോകാനുള്ള ടിക്കറ്റുകളായി പോസിറ്റീവ് എനർജിയോടെ മനസ്സിലാക്കുക. ജീവിതം കെട്ടിക്കിടക്കുന്ന മലിനമായ തടാകമാകാതെ പ്രവഹിക്കുന്ന നദിയാകട്ടെ..
ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ..