Tuesday, January 14, 2025
Homeഅമേരിക്കഷാർജ രാജ്യാന്തര പുസ്തകമേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർത്ഥികളുടെ പുസ്തക പ്രകാശനം

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർത്ഥികളുടെ പുസ്തക പ്രകാശനം

ദുബായ് : ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂരിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ- യു എ ഇ ചാപ്റ്റർ , കേരളത്തിലെ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയായ “അക്കാഫ് അസോസിയേഷനും ഹരിതം ബുക്സുമായിചേർന്ന്, ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ “സ്മൃതിലയം”എന്ന പേരിൽ പുസ്തകം പ്രകാശനം ചെയ്യുന്നു . “അക്കാഫ് അസോസിയേഷന്റെ ‘എൻ്റെ കലാലയം – 2’ എന്ന പുസ്തക രചനകളുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയിൽ ക്രിസ്ത്യൻ കോളജ് ചെങ്ങന്നൂർ അലുമിനൈയുടെ പുസ്തക പ്രകാശനം നടക്കുന്നത് .

മലയാളികളുടെ പ്രിയ സിനിമ സംവിധായകൻ ബ്ലസി ‘സ്മൃതിലയ’ത്തിന്റെ പോസ്റ്ററും, ടീസറും പ്രകാശനം ചെയ്തു. തൻ്റെ കോളജ് പഠനകാലത്തെ നാടക പ്രവർത്തനങ്ങളും സിനിമാ മോഹങ്ങളും അദ്ദേഹം പങ്കുവച്ചു. സിനിമാ രംഗത്തേക്ക് പിച്ചവെച്ചു നടത്തിയ കളിത്തൊട്ടിലാണ് കോളേജ് കാലഘട്ടം. വായനയാണ് തന്നെ നല്ലൊരു തിരക്കഥാകൃത്താക്കിയതെന്നും, പുതിയ തലമുറയുടെ എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാൻ ഇത്തരം സംരംഭങ്ങൾ ഇടയാക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ജീവിതത്തിൽ ഗൃഹാതുരത്വം നിറഞ്ഞ കുളിരോർമ്മകളുടെ മർമ്മരമുണർത്തുന്ന നല്ല നാളുകളാണ് കലാലയ ജീവിതം. കാലഘട്ടങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന , അനുഭവങ്ങളുടെ രസച്ചരടിൽ കോർത്തിണക്കി, അറുപതിലധികം പൂർവ്വവിദ്യാർത്ഥികൾ എഴുതുന്ന കലാലയ ജീവിതത്തിലെ മധുരസ്മരണകളുടെ കഥയും, കവിതയും , ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമ്മച്ചെപ്പ്, എഡിറ്റർ ചെറിയാൻ ടി കീക്കാട് അറിയിച്ചു.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുമിനൈ ഫെഡറേഷൻ (യു എ ഇ) ഭാരവാഹികളായ തോമസ് കോയാട്ട് (പ്രസിഡൻ്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ (ട്രഷാറർ) ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഒരിക്കൽ മങ്ങിപ്പോയ എഴുത്തുകാരൻ എന്ന സ്വപ്നസാക്ഷാത്കാരത്തിന് ഇതൊരു സുവർണ്ണാവസരമാണ്. ഇതിലേക്ക് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർത്ഥികൾക്ക് രചനകൾ അയക്കാം.

വിശദ വിവരങ്ങൾക്ക്:
തോമസ് കോയാട്ട് ( 1968-’73 ബാച്ച്)
പ്രസിഡൻ്റ്. +971 55 100 0931
ഉദയവർമ്മ(1979-’84 ബാച്ച്)
സെക്രട്ടറി. +971 50 788 9689
ചെറിയാൻ ടി. കീക്കാട് (1978-’83 ബാച്ച്)
ചീഫ് എഡിറ്റർ. +971 50 659 8227

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് അലുമിനൈ ഫെഡറേഷൻ (യു എ ഇ) പ്രസിദ്ധീകരിക്കുന്ന “സ്മൃതിലയം” എന്ന പുസ്തകത്തിൻ്റെ പോസ്റ്ററും, ടീസറും പ്രസിദ്ധ സംവിധായകൻ ബ്ലസി പ്രകാശനം ചെയ്യുന്നു. സംഘടനാ ഭാരവാഹികളായ തോമസ് കോയാട്ട് (പ്രസിഡൻ്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ (ട്രഷറർ) ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) ചെറിയാൻ ടി.കീക്കാട് (എഡിറ്റർ) എന്നിവർ സമീപം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments