Logo Below Image
Monday, April 21, 2025
Logo Below Image
Homeഅമേരിക്കസാൻ ഫ്രാൻസികോ ഇന്ത്യൻ കോൺസുലെറ്റ് സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു

സാൻ ഫ്രാൻസികോ ഇന്ത്യൻ കോൺസുലെറ്റ് സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു

സജൻ മൂലപ്ലാക്കൽ

ഇന്ത്യൻ കോണ്സുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ , സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു. നവംബർ മാസത്തിൽ രൂപീകൃതമായ കേരളം ഉൾപ്പെടെയുള്ള പത്തോളം സംസ്ഥാനങ്ങളുടെ രൂപീകരണ ദിവസമാണ് വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടിയത് .

സാൻ ഫ്രാൻസികോ കോൺസുലേറ്റ് ജനറൽ Dr. ശ്രീകാർ റെഡ്‌ഡി സ്വാഗതം പറഞ്ഞ ചടങ്ങിൽ , സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ വിവിധ സിറ്റികളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. മിൽപിൽസ് സിറ്റി വൈസ് മേയർ Ms. എവെലിന് ചവാ, കാലിഫോർണിയ അസംബ്ലി മെമ്പർ Mr. പാട്രിക് അഹേന് , ഫ്രേമുണ്ട് സിറ്റി മേയർ Dr. രാജ് സെൽവൻ , സെറാടോഗ സിറ്റി കൌൺസിൽ മെമ്പർ Ms.ടിന വലിയ, സണ്ണിവെയിൽ സിറ്റി വൈസ് മേയർ Mr. മുരളി ശ്രീനിവാസൻ, സാന്തക്ലാര സിറ്റി കൌൺസിൽ മെമ്പർ Mr. രാജ് ചഹാൽ , അഡ്വൈസർ to പ്രസിഡന്റ് ബൈഡൻ ഓൺ ഏഷ്യൻ അമേരിക്കൻസ് കമ്മ്യൂണിറ്റീസ് Mr. അജയ് ഭുട്ടോറിയ, മിൽപിൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്‌ട് ബോർഡ് മെമ്പർ Dr. അനു നക്ക, സാൻറാമോൺ കൌൺസിൽ മെമ്പർ Mr. ശ്രീധർ വേറോസ്, സാൻ ഹോസെ സിറ്റി കൌൺസിൽ മെമ്പർ Mr. അർജുൻ ബത്ര എന്നിവർ ആശംസകൾ അറിയിച്ചു.

വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളെ പ്രതിനിതീകരിച്ച് , അസോസിയേഷൻ ഓഫ് ഇൻഡോ അമേരിക്കൻ (AIA) പ്രധിനിധി ശ്രീമതി വിജയ ആസുരി, ഫോഗ് (FOG ) പ്രധിനിധി Dr . റൊമേഷ് ജാപ്ര എന്നിവർ സംസാരിച്ചു. കേരളത്തെ പ്രതിനിതീകരിച്ച് പ്രമുഖ മലയാളീ അസ്സോസിഅനുകളായ ഫോമാ, മങ്ക, ബേ മലയാളി, NSS, WMCC, മോഹം, തപസ്യ, ലയൺസ്‌ ക്ലബ് തുടങ്ങിയ വിവിധ സംഘടനാ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന രൂപീകരണ ദിനാഘോഷത്തിൽ പങ്കാളികളായ കേരളം, കർണാടകം , തമിഴ് നാട്, ആന്ധ്രാ പ്രേദേശ്, ഹരിയാന , പഞ്ചാബ് , മധ്യപ്രദേശ് , ജാർഖണ്ഡ് , ഉത്തർഖണ്ഡ് , ഛത്തിസ്ഗർ എന്നീ സംസ്ഥാനങ്ങളുടെ കലാ സംകാരികത വിളിച്ചോതുന്ന കലാ പ്രകടനങ്ങളും, പ്രദർശന ബൂത്തുകളും മനോഹരമായി . കേരളത്തെ പ്രതിനിതീകരിച്ചു ബേ ഏരിയ മേളം ഗ്രൂപ്പ് അവതരിപ്പിച്ച ചെണ്ടമേളവും , സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് അവതരിപ്പിച്ച മനോഹരമായ നിർത്തരൂപവും, കേരളത്തനിമ വിളിച്ചോതുന്നവയായിരുന്നു.

സാൻ ഫ്രാൻസികോ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി ജനറൽ രാകേഷ് അഡ്‌ലഖ കോർഡിനേറ്റ ചെയ്ത പ്രോഗ്രാമുകളുടെ ആവതരികയായതു കോൺസുലേറ്റ് കമ്മ്യൂണിറ്റി / കൾച്ചറൽ ഓഫീസറും മലയാളിയും ആയ അമ്പിളി നായർ ആയിരുന്നു.

സജൻ മൂലപ്ലാക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ