Logo Below Image
Thursday, June 26, 2025
Logo Below Image
Homeഅമേരിക്കറഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി

റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി

മോസ്കോ: റഷ്യയിൽ19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായ ഹെലികോപ്ടറാണ് കാണാതായത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു.

ഇന്‍റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.

1960കളിൽ രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയിൽ തകർന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ