വയനാട് ജില്ലയിൽ മാനികാവ് എന്ന കൊച്ചു ഗ്രാമത്തിലാണ് ജനനം
അച്ഛൻ അമ്മ രണ്ട് സഹോദരിമാർ. ചെറുപ്പത്തിലെ എഴുതിത്തുടങ്ങിയെങ്കിലും കൂടുതൽ എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചത് മുതിർന്ന ശേഷമാണ്
കഴിഞ്ഞ കുറച്ചുവർഷങ്ങളായി സോഷ്യൽ മീഡിയകളിൽ എഴുതിവരുന്നു
കവിതകളാണ് കൂടുതൽ ഇഷ്ടം. മാധവിക്കുട്ടിയെയും അയ്യപ്പനെയും നന്ദിതയെയും എഴുത്ത് വഴികളിൽ ഏറെഇഷ്ടമാണ്
ആദ്യ കവിതാ സമാഹാരം. ഇതളൂർന്ന വാകപ്പൂക്കൾ 2022ൽ മഞ്ജരി ബുക്സ് പുറത്തിറക്കി. പതിനഞ്ചോളം മ്യൂസിക്കൽ ആൽബം കവിതകൾ എന്നിവയ്ക്ക് വരികൾ എഴുതി. കൂടാതെ എഴുത്ത് വഴിയിൽ കിട്ടിയ കുറച്ച് അംഗീകാരങ്ങളും.
അക്ഷരങ്ങൾ ശക്തിയാർജിക്കുന്നത് ഒരുപക്ഷേ അംഗീകാരങ്ങളിലൂടെയാകാം. ചുവന്ന കുതിരകൾ തെളിക്കുന്ന വീഥിയിലൂടെ വിജി അഭി കവിതയെഴുതി ഓടുകയാണ് .ഇതേ സമയം നിരവധി അവാർഡുകൾ ഇവരെ തേടിയെത്തി .2023 ൽ കേരള ബുക്ക് ഓഫ് റെക്കോർഡ്. സുഗതകുമാരി സാഹിത്യ പുരസ്കാരം,
മഞ്ജരി ബുക്സിന്റെ എഴുത്തച്ഛൻ ഫെല്ലോഷിപ്പ്, ഭാഷാ മലയാളം സാഹിത്യ പ്രതിഭ പുരസ്കാരം. അയ്യപ്പൻ പുരസ്കാരം, കൊച്ചിൻ സാഹിത്യ അക്കാദമി പുരസ്കാരം,
കൂടാതെ ഒൻപത് റെക്കോർഡുകൾ കരസ്ഥമാക്കി. ചരിത്രത്തിൽ ഇടം നേടിയ ഏറ്റവും വലിയ ചെറുകവിത പുസ്തകമായ പെൻഡ്രൈവിൽ എഴുതിയിട്ടുണ്ട്.
ജീവിതവും കവിതയും വയനാടിന്റെ മലമടക്കുകളിൽ തട്ടിത്തെറിച്ച് തണുപ്പും മഞ്ഞുമായി ഇടകലർന്ന് മഴയായി ജീവിതത്തിലേക്ക് പെയ്തിറങ്ങുകയാണ്. ഒറ്റവാക്കിൽ ഒന്നിനും ഉത്തരം പറയാനാകാതെ ചുരമിറങ്ങുകയാണ് കവിതകളിലൂടെ. കഴിഞ്ഞ കുറച്ചുകാലങ്ങളായി മാനന്തവാടിയിൽ സ്ഥിരതാമസം. ഇപ്പോൾ ഒപ്റ്റിക്കൽ വർക്ക് ചെയ്യുന്നു.
ജീവിതത്തിലെ ചാറ്റൽ മഴകളിലൂടെ ഓടിനടന്ന് എഴുത്തിന്റെ ലോകത്ത് സാധാരണക്കാർക്ക് മനസ്സിലാകും വിധം ലളിതമായ രീതിയിൽ തന്റെ വരികളെ അടയാളപ്പെടുത്തുക എന്നതാണ് വിജിയുടെ ലക്ഷ്യം. ഭർത്താവ് അഭിലാഷ്, മകൻ അതുൽ കൃഷ്ണ.